KeralaLatest News

നിയമ ഭേദഗതി വരുത്തി മുഖ്യമന്ത്രിയുടെ ഓഫിസിൽ അധികം ചേർത്ത 7 പേരിൽ പ്രഭ വർമ്മയും പി എം മനോജും

മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസർ പ്രഭാവർമ, പ്രസ് സെക്രട്ടറി പി.എം.മനോജ്, പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്ത്, അദ്ദേഹത്തിന്റെ 4 സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തുന്നതിനു പഴ്സനൽ സ്റ്റാഫ് റൂൾസ് ഭേദഗതി ചെയ്യാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ അധികമായി ഉൾപ്പെടുത്തിയ 7 പേർ ആരൊക്കെയാണെന്ന് ആരാഞ്ഞ് പൊതുഭരണ വകുപ്പ്. ഇവരെ പഴ്സനൽ സ്റ്റാഫ് പട്ടികയിൽ ഉൾപ്പെടുത്തുന്നതിനാണു മുഖ്യമന്ത്രിയുടെ ഓഫിസിന് ഇങ്ങനെ കത്തു കൈമാറിയത്. മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസർ പ്രഭാവർമ, പ്രസ് സെക്രട്ടറി പി.എം.മനോജ്, പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്ത്, അദ്ദേഹത്തിന്റെ 4 സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തുന്നതിനു പഴ്സനൽ സ്റ്റാഫ് റൂൾസ് ഭേദഗതി ചെയ്യാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

ഇതോടെ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിന്റെ എണ്ണം 30 ൽ നിന്നു 37 ആയി.പുതുതായി ഉൾപ്പെടുത്തേണ്ടവരുടെ തസ്തികയടക്കമാണു തുടക്കത്തിൽ ഫയൽ നീങ്ങിയതെങ്കിലും പിന്നീട് ഇത് ഒഴിവാക്കി. അധികം ഉൾ‌പ്പെടുത്തേണ്ടവരുടെ എണ്ണം മാത്രം ചട്ടത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണു മന്ത്രിസഭ തീരുമാനിച്ചത്.

read also: നിയമന അട്ടിമറിക്കിടെ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഗവ. ഉത്തരവുകൾ ലഭ്യമാക്കിയിരുന്ന പേജ് ‘അപ്രത്യക്ഷം’

അധിക തസ്തികകൾ ഏതൊക്കെയാണെന്നു ധന വകുപ്പും ഫയലിൽ ആരാഞ്ഞിരുന്നു. അതു കണക്കിലെടുക്കാതെ ‘അധികമായി 7 പേരെ പഴ്സനൽ സ്റ്റാഫ് പട്ടികയിൽ ചേർക്കാം’ എന്നു മാത്രം ഭേദഗതിയിൽ ഉൾപ്പെടുത്തിയാൽ മതിയെന്നു മുഖ്യന്ത്രി കുറിച്ചു. ഉത്തരവിന്റെ മാത്രം ബലത്തിൽ നിയമിക്കപ്പെട്ട ഈ 7 പേർക്കു പെൻഷൻ നൽകാനായിട്ടാണു പഴ്സനൽ സ്റ്റാഫിന്റെ എണ്ണം 30 ൽ നിന്നു 37 ആക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button