NattuvarthaLatest NewsNews

കാറിന് പുറകില്‍ ബൈക്ക് ഇടിച്ച്‌ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ആമ്പല്ലൂർ: നിര്‍ത്തിയിട്ടിരുന്ന കാറിന് പുറകില്‍ ബൈക്ക് ഇടിച്ച്‌ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആമ്പല്ലൂർ സിഗ്‌നലിലാണ് അപകടം ഉണ്ടായിരിക്കുന്നത്. മറ്റത്തൂര്‍ കാവനാട് ഇല്ലത്തുപറമ്ബില്‍ നാരായണന്‍ മകന്‍ അനിലന്‍ (48) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു അപകടം ഉണ്ടായത്. അനിലനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു ഉണ്ടായത്. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button