Latest NewsNewsIndia

എല്ലാ കണ്ണുകളും ഇന്ന് പാർലമെൻ്റിലേക്ക്; പ്രധാനപ്പെട്ട ചില നിയമനിര്‍മ്മാണ നടപടികള്‍ക്കു സാധ്യത?

വിപ്പ് അടിയന്തരമായി പുറപ്പെടുവിച്ചു; ആകാംക്ഷ

ബിജെപിയുടെ എല്ലാ എംപിമാരും ഇന്ന് അടിയന്തരമായി മുഴുവൻ സമയവും പാർലമെൻ്റിൽ ഉണ്ടാകണമെന്ന ബിജെപിയുടെ അറിയിപ്പിനെ ആകാംഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. വളരെ പ്രധാനപ്പെട്ട ചില നിയമനിര്‍മ്മാണ നടപടികൾ കൈക്കൊള്ളാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം വിപ്പിൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Also Read:മദ്യ മാഫിയയുടെ ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു ; എസ്ഐ ഗുരുതരാവസ്ഥയില്‍

മൂന്ന് വരിയുള്ള വിപ്പില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനായി എല്ലാ എം പിമാരും ബുധനാഴ്ച മുഴുവൻ സമയവും പാർലമെൻ്റിൽ സന്നിഹിതരായിരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പല അംഗങ്ങളും സഭയിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് എല്ലാവരും ഹാജരാകണമെന്ന് കാണിച്ച് ബിജെപി വിപ്പ് പുറപ്പെടുവിച്ചത്.

ലോക്‌സഭയില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. എന്നാൽ, രാജ്യസഭയുടെ കാര്യം അങ്ങനെയല്ല. ഈ സാഹചര്യത്തിലാണ് എല്ലാം ബിജെപി അംഗങ്ങളോടും സഭയിൽ എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിപ്പ് പുറത്തുവന്നതോടെ രാജ്യം ആകാഷയിലാണ്. എല്ലാ കണ്ണുകളും ഇന്ന് പാർലമെൻ്റിലേക്ക് നോക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button