Latest NewsNewsBahrain

പള്ളികളിലെ നമസ്‌കാരം നിര്‍ത്തിവച്ചു  ; രണ്ടാഴ്ച കടുത്ത നിയന്ത്രണം

മനാമ: കൊറോണ വൈറസ് ആശങ്ക തുടരുന്നതിനിടെ കടുത്ത നിയന്ത്രണവുമായി ബഹ്‌റൈന്‍ ഭരണകൂടം. രണ്ടാഴ്ച പള്ളികളിലെ നമസ്‌കാരവും മറ്റു ചടങ്ങുകളും നിര്‍ത്തിവച്ചു. വ്യാഴാഴ്ച മുതലാണ് പുതിയ നിയന്ത്രണം. അതേസമയം, വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് പരിമിതമായ ആളുകളെ പങ്കെടുപ്പിക്കും. തത്സമയ സംപ്രേഷണവുമുണ്ടാകും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ നടപടികള്‍. നിയമ-ഇസ്ലാമിക കാര്യ വകുപ്പ് ഇതിന് പൂര്‍ണ പിന്തുണ നല്‍കി.

Read Also : പുകവലിയും മദ്യപാനവും വേണ്ട, നന്നായി ഉറങ്ങണം

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അണുബാധയേല്‍ക്കാതിരിക്കാനാണ് ആരോഗ്യ വകുപ്പ് നിയന്ത്രണം ശക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം സാഹചര്യം വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. സമാനമായ നടപടി കഴിഞ്ഞാഴ്ച സൗദി അറേബ്യയും സ്വീകരിച്ചിരുന്നു. പള്ളികളില്‍ പോയവര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ 10 പള്ളികള്‍ വരെ അടച്ചിടാനായിരുന്നു സൗദിയിലെ നിര്‍ദേശം.

കൊറോണ വൈറസ് രോഗം വീണ്ടും വ്യാപിക്കുന്നത് ഗള്‍ഫ് മേഖലയില്‍ ആകെ ആശങ്ക പരത്തിയിട്ടുണ്ട്. അടുത്തിടെ ബഹ്റൈനിലേക്ക് ഒരു ലക്ഷം ഡോസ് കൊറോണ വാക്സിന്‍ ഇന്ത്യ അയച്ചിരുന്നു. യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ അയച്ചിട്ടുണ്ട്. വാക്സിന്‍ മൈത്രി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ത്യ വിദേശ രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നത്. ഇതുവരെ 55 ലക്ഷം ഡോസ് വാക്സിനുകള്‍ ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചു. കോവിഷീല്‍ഡ് വാക്സിന്‍ ആണ് ഇന്ത്യ സൗഹൃദ രാജ്യങ്ങള്‍ക്ക് നല്‍കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button