KeralaNattuvarthaLatest NewsNews

കഞ്ചാവ് കടത്തൽ ; മുഖ്യ പ്രതി അറസ്റ്റിൽ

കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ

അങ്കമാലി: ആന്ധ്രപ്രദേശിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ. പാലക്കാട് ചോക്കാട് ചാലുവരമ്പ് ഷറഫുദീനീയാണ് (39) അറസ്റ്റ് ചെയ്തത്. സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കയറ്റി അയയ്ക്കുന്നത് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി ,എസ്ഐ ടി.എം.സൂഫി , ഉദ്യോഗസ്ഥരായ റോണി അഗസ്റ്റിൻ, ഷൈജു അഗസ്റ്റിൻ, ജീമോൻ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടിച്ചത്.

ഒഡീഷ, ജാർഖണ്ഡ് അതിർത്തി പ്രദേശത്തുള്ള പാഡേരു ഗ്രാമത്തിൽ നിന്നാണു കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കൊണ്ടുവരുന്നതെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തെ കൂടാതെ തമിഴ്നാട്, കർണാടക,ഉത്തർപ്രദേശ് , രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കഞ്ചാവ് കയറ്റി അയയ്ക്കുന്ന മൊത്തവിതരണ കേന്ദ്രമാണ് പാഡേരു ഗ്രാമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button