Latest NewsKeralaNattuvarthaNews

ലഹരി വസ്തുക്കളുമായി 5 യുവാക്കൾ അറസ്റ്റിൽ

ഇവരിൽ നിന്ന് 100 മില്ലി ഗ്രാം എംഡിഎംഎയും 100 ഗ്രാം കഞ്ചാവുമാണു പിടിച്ചെടുത്തത്

അടിമാലി: അനധികൃതമായി കടത്തിക്കൊണ്ടുവന്ന ലഹരി വസ്തുക്കളുമായി 5 യുവാക്കൾ അറസ്റ്റിൽ. മലപ്പുറം തിരൂർ, വളാഞ്ചേരി സ്വദേശികളായ മേലേപ്പീടികയിൽ മുഹമ്മദ് അസ്‌ലാം (23), പാറശേരി മുഹമ്മദ് സുഹൈൽ (20), പാറമേൽത്തൊട്ടി സൂരജ് (23), കഴപ്പനങ്ങാട്ട് പറമ്പിൽ ബിബിൻ (21), തയ്യിൽ മുഹമ്മദ് അസ്കർ (20) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 100 മില്ലി ഗ്രാം എംഡിഎംഎയും 100 ഗ്രാം കഞ്ചാവുമാണു പിടിച്ചെടുത്തത്. കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ കല്ലാറിൽ നർകോട്ടിക് അധികൃതർ കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. 15 കിലോമീറ്റർ പിന്നിട്ട ശേഷം കാർ എക്സൈസ് സംഘത്തിന്റെ സഹായത്തോടെ അടിമാലി അമ്പലപ്പടിയിൽ നിന്നു പിടികൂടി. കൊടൈക്കനാലിൽ വിനോദസഞ്ചാരത്തിനു പോയി തിരികെ വരുംവഴിയാണ് ഇവർ നർകോട്ടിക് സംഘത്തിന്റെ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button