COVID 19KeralaLatest NewsNewsIndia

ശബരിമലയിൽ വരുമാനമില്ല , തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അടച്ചുപൂട്ടേണ്ട സ്ഥിതിയിലെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു

തിരുവനന്തപുരം : കോവിഡ് വ്യാപനം മൂലം ശബരിമല തീര്‍ത്ഥാടകര്‍ കുറഞ്ഞതോടെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് തന്റെ അടച്ചുപൂട്ടേണ്ടസ്ഥിതിയിലെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു.

Read Also : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനവിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍

കടുത്ത പ്രതിസന്ധിയാണ് ബോര്‍ഡ് അനുഭവിക്കുന്നത്. ശബരിമലയില്‍ നിന്ന് കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 21 കോടി രൂപമാത്രമാണ് വരുമാനം ലഭിച്ചത്. തൊട്ടു മുമ്പുള്ള സീസണില്‍ ശബരിമല വരുമാനം 269 കോടിയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയുടെ വരുമാനം കൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നോട്ടു പോകുന്നതെന്നും 100 കോടി രൂപ അടിയന്തരമായി കിട്ടിയില്ലെങ്കില്‍ ഒരു ദിവസം പോലും മുന്നോട്ടുപോകാന്‍ ബോര്‍ഡിനു കഴിയില്ലെന്നും വാസു പറഞ്ഞു.അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും നിവൃത്തിയില്ല,1250 ക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button