Latest NewsKeralaNews

ഫര്‍ണസ് ഓയില്‍ ചോര്‍ച്ച ; പൊതുജനങ്ങള്‍ ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി

ഇന്ന് രാവിലെയാണ് പൈപ്പ് പൊട്ടി കടല്‍ത്തീരത്ത് ഫര്‍ണസ് ഓയില്‍ പരന്നത്

തിരുവനന്തപുരം : ടൈറ്റാനിയം കമ്പനിയില്‍ നിന്നുള്ള ഫര്‍ണസ് ഓയില്‍ കടലിലും തീരത്തും ചോര്‍ന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബീച്ചിലേക്ക് പ്രവേശിയ്ക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം, വേളി കടല്‍ത്തീരങ്ങളിലാണ് ആളുകള്‍ വരുന്നത് തടഞ്ഞത്. ഇന്ന് രാവിലെയാണ് പൈപ്പ് പൊട്ടി കടല്‍ത്തീരത്ത് ഫര്‍ണസ് ഓയില്‍ പരന്നത്.

കടലില്‍ രണ്ടു കിലോമീറ്ററോളം ദൂരത്ത് എണ്ണ പരന്നുവെന്നാണ് റിപ്പോര്‍ട്ട്. തീരത്തും എണ്ണയുടെ അംശം അടിഞ്ഞിട്ടുണ്ട്. ചോര്‍ച്ച അടച്ചുവെന്നും കടലില്‍ പരന്ന എണ്ണ നീക്കം ചെയ്യുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തീരത്ത് മത്സ്യബന്ധം അസാധ്യമായെന്നും നഷ്ടപരിഹാരം നല്‍കാന്‍ ടൈറ്റാനിയം കമ്പനി തയാറാകണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button