KeralaLatest NewsNewsIndia

മണ്ണെണ്ണയിൽ കുളിച്ച റിജു ഒരു റാങ്ക് ലിസ്റ്റിലുമില്ല, പിന്നിൽ രമേശ് ചെന്നിത്തല?; കോൺഗ്രസിൻ്റെ ലക്ഷ്യം തെരഞ്ഞെടുപ്പ്?

അക്രമസമരത്തിന്റെ സൂത്രധാരവേഷത്തിൽ യുഡിഎഫ്

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നുഴഞ്ഞു കയറിയെന്ന് ധനമന്ത്രി തോമസ് ഐസക്. മണ്ണെണ്ണക്കുപ്പിയും കൊടുത്ത് റിജു അടക്കമുള്ളവരെ തങ്ങൾക്കിടയിലേയ്ക്ക് നുഴഞ്ഞു കയറാൻ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് ധനമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

Also Read:കായിക താരങ്ങള്‍ക്ക് ഒന്നര ലക്ഷം കോണ്ടം, ടോക്കിയോ ഒളിമ്പിക്‌സില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരെയും നിയമിക്കാൻ കഴിയില്ലെന്ന് മനസിലാക്കാൻ സാമാന്യബുദ്ധി മതി. ഈ യാഥാർത്ഥ്യത്തെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളയാനാവില്ല. സർക്കാരിനെതിരെ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട അക്രമസമരത്തിന്റെ സൂത്രധാരവേഷത്തിൽ യുഡിഎഫ് ആണെന്ന് ആർക്കാണ് അറിയാത്തത്? ആരെ കബളിപ്പിക്കാമെന്നാണ് പ്രതിപക്ഷ നേതാവും കൂട്ടരും കരുതുന്നത്? – ധനമന്ത്രി ചോദിക്കുന്നു.

റിജുവിനെതിരെ സോഷ്യൽ മീഡിയകളിൽ നിരവധിയാളുകൾ രംഗത്തെത്തി. ഈ തല വഴി മണ്ണെണ്ണ ഒഴിച്ച ആൾ പാലക്കാട്‌ പെരുവമ്പ്‌ സ്വദേശി കോൺഗ്രസ്സ്‌ മണ്ഡലം പ്രസിഡന്റ്‌ ക്യഷ്ണന്റെ മകനും യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകനുമായ റിജു ആണെന്ന് എൽ ഡി എഫ് കേരളയിൽ പോസ്റ്റ് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇദ്ദേഹം നിലവിൽ ഒരു റാങ്ക്‌ പട്ടികയിലുമില്ല. മൂന്ന് കന്നാസ്‌ മണ്ണെണ്ണയാണു സമരക്കാർക്കിടയിൽ നുഴഞ്ഞ്‌ കയറിയവർ സമര കേന്ദ്രത്തിൽ എത്തിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Also Read:‘കമൽ മാനദണ്ഡമനുസരിച്ച്’ ഇടതുപക്ഷക്കാരെ കുത്തികയറ്റുന്ന എൽഡിഎഫ് സർക്കാർ; ജനങ്ങളോട് മാപ്പ് പറയണം’; ശോഭ …

സമരക്കാർക്കിടയിൽ നുഴഞ്ഞ്‌ കയറി, അവരെ ഇരയാക്കി ഒരു പതിവ്‌ കോൺഗ്രസ്സ് സമര നാടകം പരിപാടിയായിരുന്നു പ്ലാൻ ചെയ്തിരുന്നതെന്ന ആരോപണമാണ് ഉയരുന്നത്. മഷി കുപ്പിയിൽ നിന്നും മണ്ണെണ്ണയിലേക്ക് എന്ന പ്രചരണമാണ് ഇതിനോടനുബന്ധിച്ച് എൽ ഡി എഫ് നടത്തിവരുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഇതിനെക്കാൾ വലിയ നാടകം അരങ്ങേറുമെന്നും അധികാരം കിട്ടില്ല എന്നുറപ്പായ കോൺഗ്രസ്സ്‌ എന്ത്‌ നാണം കെട്ട പ്രവർത്തിയും ചെയ്യാനൊരുങ്ങുകയാണെന്നുമാണ് സഖാക്കൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button