Latest NewsIndia

തെ​​ലു​​ങ്കാ​​ന​​യി​​ല്‍ പു​​തി​​യ രാ​​ഷ്‌​​ട്രീ​​യ പാ​​ര്‍​​ട്ടി രൂപീകരിക്കാൻ ഒരുങ്ങി ജഗന്റെ സഹോദരി ശർമിള

അതേസമയം പരിവർത്തിത ക്രിസ്ത്യാനികളുടെ വോട്ടാണ് ലക്ഷ്യമെന്നാണ് സൂചന.

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ല്‍ പു​​തി​​യ രാ​​ഷ്‌​​ട്രീ​​യ പാ​​ര്‍​​ട്ടി രൂ​​പ​​വ​​ത്ക​​രി​​ക്കാ​​ന്‍ നീ​​ക്ക​​വു​​മാ​​യി ആ​​ന്ധ്ര​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി വൈ.​​എ​​സ്. ജ​​ഗ​​ന്‍​​മോ​​ഹ​​ന്‍ റെ​​ഡ്ഢി​​യു​​ടെ സ​​ഹോ​​ദ​​രി വൈ.​​എ​​സ്. ശ​​ര്‍​​മി​​ള. ഇ​​ന്ന​​ലെ വൈ.​​എ​​സ്. രാ​​ജ​​ശേ​​ഖ​​ര റെ​​ഡ്ഢി​​യു​​ടെ അ​​നു​​യാ​​യി​​ക​​ളു​​മാ​​യി ശ​​ര്‍​​മി​​ള ച​​ര്‍​​ച്ച ന​​ട​​ത്തി.ഹൈ​​ദ​​രാ​​ബാ​​ദ് ലോ​​ട്ട​​സ് പോ​​ണ്ടി​​ലെ വൈ​​എ​​സ്‌ആ​​ര്‍ കു​​ടും​​ബ​​ത്തി​​ന്‍റെ വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു കൂ​​ടി​​ക്കാ​​ഴ്ച.

തെ​​ലു​​ങ്കാ​​ന​​യി​​ല്‍ “രാ​​ജ​​ണ്ണ രാ​​ജ്യം’ (രാജശേഖര റെഡ്ഢിയുടെ ഭരണരീതി) തി​​രി​​കെ കൊ​​ണ്ടു​​വ​​രി​​ക​​യാ​​ണു ല​​ക്ഷ്യം. ഇ​​ന്ന​​ലെ ന​​ല്‍​​ഗോ​​ണ്ട ജി​​ല്ല​​യി​​ലെ നേ​​താ​​ക്ക​​ളെ​​യാ​​ണു ക​​ണ്ട​​ത്. എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലെ​​യും ജ​​ന​​ങ്ങ​​ളു​​മാ​​യി ച​​ര്‍​​ച്ച ന​​ട​​ത്തും-​​ശ​​ര്‍​​മി​​ള പ​​റ​​ഞ്ഞു. രാ​​ഷ്‌​​ട്രീ​​യ പാ​​ര്‍​​ട്ടി രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ത്തോ​​ടു ശ​​ര്‍​​മി​​ള പ്ര​​തി​​ക​​രി​​ച്ചി​​ല്ല.

2004-2009 കാ​​ല​​ത്ത് അ​​വി​​ഭ​​ക്ത ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ന്‍റെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്നു വൈ​​എ​​സ്‌ആ​​ര്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന രാ​​ജ​​ശേ​​ഖ​​ര്‍ റെ​​ഡ്ഢി. 2009 സെ​​പ്റ്റം​​ബ​​റി​​ല്‍ ഹെ​​ലി​​കോ​​പ്റ്റ​​ര്‍ അ​​പ​​ക​​ട​​ത്തി​​ലാ​​ണു രാ​​ജ​​ശേ​​ഖ​​ര്‍ റെ​​ഡ്ഢി മ​​രി​​ച്ച​​ത്. നേരത്തെ തന്നെ സ​​ഹോ​​ദ​​ര​​ന്‍റെ ഇ​​ട​​പെ​​ട​​ല്‍ ഇ​​ല്ലാ​​തെ തെ​​ലു​​ങ്കാ​​ന​​യി​​ല്‍ രാ​​ഷ്‌​​ട്രീ​​യ പാ​​ര്‍​​ട്ടി രൂ​​പ​​വ​​ത്ക​​രി​​ക്കാ​​ന്‍ ശ​​ര്‍​​മി​​ള ഒ​​രു​​ങ്ങു​​ക​​യാ​​ണെ​​ന്ന റി​​പ്പോ​​ര്‍​​ട്ട് ഉ​​ണ്ടാ​​യി​​രു​​ന്നു. അതേസമയം പരിവർത്തിത ക്രിസ്ത്യാനികളുടെ വോട്ടാണ് ലക്ഷ്യമെന്നാണ് സൂചന.

read also: ട്രംപ് പറഞ്ഞത് വെറുതെയല്ല, കോവിഡുമായി ഒരു ബന്ധവുമില്ലെന്ന് ചൈനയെ വെള്ള പൂശി റിപ്പോര്‍ട്ട് നല്‍കി ലോകാരോഗ്യ സംഘടന

അ​​തേ​​സ​​മ​​യം, ശ​​ര്‍​​മി​​ള രാ​​ഷ്‌​​ട്രീ​​യ പാ​​ര്‍​​ട്ടി രൂ​​പ​​വ​​ത്ക​​രി​​ക്കു​​മെ​​ന്നു തെ​​ലു​​ങ്കാ​​ന​​യി​​ലെ പ്ര​​മു​​ഖ വൈ​​എ​​സ്‌ആ​​ര്‍​​സി നേ​​താ​​വ് കോ​​ണ്ട രാ​​ഘ​​വ റെ​​ഡ്ഢി മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു. രം​​ഗ​​റെ​​ഡ്ഢി ജി​​ല്ല​​യി​​ലെ ചെ​​വ​​ല്ല​​യി​​ല്‍ പു​​തി​​യ പാ​​ര്‍​​ട്ടി​​യു​​ടെ പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​കു​​മെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​​ത്തു.2019 തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ശ​​ര്‍​​മി​​ള​​യും അ​​മ്മ വി​​ജ​​യ​​മ്മ​​യും വൈ​​എ​​സ്‌ആ​​ര്‍ കോ​​ണ്‍​​ഗ്ര​​സി​​നാ​​യി ഊ​​ര്‍​​ജി​​ത പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വ​​ന്‍ വി​​ജ​​യം നേ​​ടി​​യ ജ​​ഗ​​ന്‍ മോ​​ഹ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി.

പി​​ന്നീ​​ട് ശ​​ര്‍​​മി​​ള​​യെ പൊ​​തു​​രം​​ഗ​​ത്ത് അ​​ധി​​കം കാ​​ണാ​​ന്‍ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ജ​​ഗ​​ന്‍​​മോ​​ഹ​​നും ശ​​ര്‍​​മി​​ള​​യും ത​​മ്മി​​ല്‍ അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​മി​​ല്ലെ​​ന്നും തെ​​ലു​​ങ്കാ​​ന രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​ല്‍ ഭി​​ന്നാ ഭി​​പ്രാ​​യം മാ​​ത്ര​​മാ​​ണ് ഇ​​രു​​വ​​ര്‍​​ക്കു​​മു​​ള്ള​​തെ​​ന്നു മു​​തി​​ര്‍​​ന്ന വൈ​​എ​​സ്‌ആ​​ര്‍​​സി നേ​​താ​​വും ആ​​ന്ധ്ര സ​​ര്‍​​ക്കാ​​രി​​ന്‍റെ ഉ​​പ​​ദേ​​ഷ്ടാ​​വു​​മാ​​യ സ​​ജ്ജ​​ല രാ​​മ​​കൃ​​ഷ്ണ റെ​​ഡ്ഢി പ​​റ​​ഞ്ഞു.തെ​​ലു​​ങ്കാ​​ന ഉ​​ള്‍​​പ്പെ​​ടെ മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ സ​​ജീ​​വ രാ​​ഷ്‌​​ട്രീ​​യ​​പ്ര​​വ​​ര്‍​​ത്ത​​നം വേ​​ണ്ടെ​​ന്ന തീ​​രു​​മാ​​ന​​മാ​​ണു വൈ​​സ്‌ആ​​ര്‍​​സി കൈ​​ക്കൊ​​ണ്ട​​തെ​​ന്നും രാ​​മ​​കൃ​​ഷ്ണ റെ​​ഡ്ഢി കൂ​​ട്ടി​​ച്ചേ​​ര്‍​​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button