Latest NewsKeralaNattuvarthaNews

ബാങ്ക് ജീവനക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഓടിച്ചിട്ടാണ് പിടികൂടിയത്

കറ്റാനം : ബാങ്ക് ജീവനക്കാരിയുടെ മാള പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ പോണാൽതെക്കതിൽ മണിക്കുട്ടൻ (23) ആണ് പിടിയിലായത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഓടിച്ചിട്ടാണ് പിടികൂടിയത്. വെട്ടിക്കോട് കണ്ണനാകുഴി റോഡിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരി ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി വീടിനു സമീപത്തെ റോഡിലായിരുന്നു സംഭവം. പിന്നാലെ നടന്നെത്തിയ യുവാവ് ജീവനക്കാരിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വള്ളികുന്നം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button