Latest NewsNewsInternational

കോവിഡ് ബാധ പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം

കോവിഡ് ബാധ പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം. കോവിഡ് ബാധ ബീജത്തിന്റെ ഗുണം കുറച്ച് ബീജോത്പാദന ശേഷി കുറയ്ക്കുമെന്നാണ് പഠനം. ഇത് ബീജ കോശങ്ങളിലെ മരണനിരക്ക് വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. ജര്‍മനിയിലെ ജസ്റ്റസ്-ലീബിഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

കോവിഡ് മൂലം പുരുഷ ബീജോത്പാദന ശേഷിയ്ക്ക് തകരാറുണ്ടാവുമെന്ന് തെളിയിക്കുന്ന ആദ്യ പഠനമാണിത്. ഇതുമൂലം പ്രത്യുത്പാദന ഹോര്‍മോണുകളുടെ ഉത്പാദനവും ബീജ കോശങ്ങളുടെ രൂപീകരണവും പ്രശ്‌നത്തിലാവും. ശ്വാസകോശത്തില്‍ കണ്ട അതേ വൈറസ് റെസപ്റ്ററുകള്‍ വൃഷണങ്ങളിലും കണ്ടെത്തി. എന്നാല്‍, ഇത് കാരണം പ്രത്യുത്പാദന ശേഷിക്ക് പ്രശ്‌നങ്ങളുണ്ടാവുമോ എന്നതില്‍ വ്യക്തതയില്ല. രോഗത്തിന്റെ തീവ്രത അനുസരിച്ച് ഇതിലും മാറ്റമുണ്ടാവാം.

കൊവിഡ് ബാധിച്ച 84 പുരുഷന്മാരിലും ആരോഗ്യവാന്മാരായ 105 പുരുഷന്മാരിലുമായി നടത്തിയ പഠനമാണ് ഇത്. 10 ദിവസത്തെ ഇടവേളയില്‍ 60 ദിവസത്തേക്കായിരുന്നു പഠനം.

അതേസമയം, പഠനത്തിലെ കണ്ടെത്തലുകള്‍ക്കെതിരെ ഒരു സംഘം രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button