Latest NewsNewsInternational

സൗഹൃദത്തിന്റെ വഴി തേടി ചൈനയും അമേരിക്കയും

ഇരു രാഷ്​ട്രത്തലവന്‍മാരും തമ്മിലെ സംഭാഷണത്തിന്​ മുന്നോടിയായി യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലി​ങ്കെനും ചൈനീസ്​ നയതന്ത്ര പ്രതിനിധി യാങ്​ ജീച്ചിയും തമ്മില്‍ ബന്ധപ്പെട്ടിരുന്നു.

വാഷിംഗ്‌ടൺ: സൗഹൃദത്തിന്റെ വഴി തേടി ചൈനയും അമേരിക്കയും. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ്​ ട്രംപ്​ ഭരിച്ച നാലു വര്‍ഷത്തിനു ശേഷം സൗഹൃദത്തിനൊരുങ്ങുകയാണ് ചൈനീസ്​- അമേരിക്കന്‍ പ്രസിഡന്‍റുമാർ. സ്വതന്ത്രവും തുറസ്സാര്‍ന്നതുമായ ഇന്‍ഡോ- പസഫിക്​ മേഖല പ്രധാനമാണെന്ന്​ ബൈഡനും പരസ്​പര സംഘര്‍ഷം ദുരന്തമാകുമെന്ന്​ ഷി ജിങ്​പിങ്ങും ഓര്‍മിപ്പിച്ച ഫോണ്‍ സംഭാഷണം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കത്തി​െന്‍റ ​തുടക്കമാകുമോ എന്ന്​​ ഉറ്റുനോക്കുകയാണ്​ ലോകം.

2020 മാര്‍ച്ചില്‍ ഡോണള്‍ഡ്​ ട്രംപും ഷിയും തമ്മിലാണ്​​ അവസാനമായി ഇരുരാജ്യങ്ങള്‍ക്കുമിടയി​ല്‍ നേതൃതല സംഭാഷണം നടന്നത്​. ബൈഡന്‍ അധികാരമേറിയ ശേഷം ആദ്യത്തേതും. കഴിഞ്ഞ നവംബറിലെ തെ​രഞ്ഞെടുപ്പ്​ വിജയത്തില്‍ ഷി ബൈഡനെ ഫോണ്‍ സംഭാഷണത്തില്‍ അനുമോദിച്ചു. അതേസമയം, പ്രചാരണ കാലയളവില്‍ ഷിയെ തെമ്മാടിയെന്ന്​ ബൈഡന്‍ വിളിച്ചത്​ വാര്‍ത്തയായിരുന്നു. ”ചൈനയെ സമ്മര്‍ദത്തിലാക്കി ഒറ്റപ്പെടുത്താനും ശിക്ഷിക്കാനും രാജ്യാന്തര തലത്തിലെ ശ്രമങ്ങള്‍ക്ക്​ മുന്നില്‍നില്‍ക്കുമെന്നും” അന്ന്​ പ്രഖ്യാപനം നടത്തി​.

എന്നാൽ ചൈനക്കു മേല്‍ സമ്മര്‍ദം തുടരുമെന്ന്​ തെരഞ്ഞെടുക്കപ്പെട്ട ശേഷവും ബൈഡന്‍ ഭരണകൂടം പറഞ്ഞു​. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ട്രംപിനു പകരം ഡെമോക്രാറ്റ്​ പ്രതിനിധിയായി ബൈഡ​െന്‍റ വരവ്​ പ്രതീക്ഷയോടെയാണ്​ ചൈന കാണുന്നത്​. ബൈഡന്‍ ”പ്രായോഗികമായി പ്രവര്‍ത്തിക്കുന്നയാളും യാഥാര്‍ഥ്യ ബോധമുള്ളയാളുമാണെന്ന്​” ചൈനീസ്​ വക്​താവ്​ പ്രത്യാശ പങ്കുവെച്ചു.

അതേസമയം തന്ത്രപ്രധാന സാ​ങ്കേതികതകളുടെ കയറ്റുമതി ഉള്‍പെടെ പുതിയ ഉല്‍പന്നങ്ങളില്‍ കൂടി നിയന്ത്രണം വരുത്താന്‍ യു.എസ്​ നീക്കം ആരംഭിച്ചിട്ടുണ്ട്​. നേരത്തെ, ട്രംപ്​ ഭരണകൂടം നടപ്പാക്കിയ ഇറക്കുമതി നിരോധനം എടുത്തുകളയില്ലെന്നും അധികൃതര്‍ പറയുന്നു. ഇരു രാഷ്​ട്രത്തലവന്‍മാരും തമ്മിലെ സംഭാഷണത്തിന്​ മുന്നോടിയായി യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലി​ങ്കെനും ചൈനീസ്​ നയതന്ത്ര പ്രതിനിധി യാങ്​ ജീച്ചിയും തമ്മില്‍ ബന്ധപ്പെട്ടിരുന്നു. നേരത്തെ മൈക്​ പെന്‍സുമായും യാങ്​ സംഭാഷണം നടത്തിയിരുന്നു.

Read Also: വർഗീയതയാണ് ആര്‍എസ്എസിന്റെ പ്രധാന ഉദ്ദേശം: മുഖ്യമന്ത്രി

ബൈഡനും ഷിയും തമ്മിലെ സംഭാഷണത്തില്‍ ഹോങ്​കോങ്​, തായ്​വാന്‍ വിഷയത്തില്‍ യു.എസ്​ നടുക്കം രേഖപ്പെടുത്തി. നേരത്തെ ട്രംപ്​ ഭരണത്തിനിടെ, തുടര്‍ച്ചയായ ഉപരോധങ്ങളുമായി ചൈനക്കെതിരെ കടുത്ത നിലപാട്​ തുടര്‍ന്ന യു.എസ്​ ബൈഡന്‍ കാലത്തും സമാന നയം നടപ്പാക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്​. സിന്‍ജിയാങ്ങിലെ മുസ്​ലിം ഉയ്​ഗൂറുകള്‍ക്കെതിരെ നടത്തുന്ന വംശഹത്യയുടെ പേരില്‍ ചൈനക്കെതിരെ രാജ്യാന്തര തലത്തില്‍ പ്രതി​േഷധം ശക്​തമാണ്​​. സാമ്പത്തിക പ്രാധാന്യമുള്ള ദക്ഷിണ ചൈന കടലില്‍ ചൈന കൂടുതല്‍ ശക്​തിപ്പെടുത്തിയ സൈനിക സംവിധാനങ്ങള്‍ക്കെതിരെയും വ്യാപക വിമര്‍ശനമുണ്ട്​. ഈ കടലിലെ പല കൊച്ചുദ്വീപുകളും ചൈന പൂര്‍ണമായി സൈനികവത്​കരിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button