Latest NewsKeralaNewsIndia

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ് ; പെട്രോള്‍ വില 90 കടന്നു

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലവീണ്ടും വർദ്ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പെട്രോള്‍ വില 90 രൂപയ്‌ക്ക് മുകളിലായി.

Read Also : കെന്റിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ലോകത്തെ പോലും തകര്‍ക്കാന്‍ ശേഷിയുള്ളത് ; മുന്നറിയിപ്പുമായി ഗവേഷകർ

തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 90 രൂപ 22 പൈസയാണ്. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ 90രൂപ രണ്ട് പൈസയാണ് പെട്രോള്‍ വില. ഡീസല്‍ 84 രൂപ 28 പൈസ.

കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 88 രൂപ 39 പൈസയും ഡീസല്‍ വില 82രൂപ 26 പൈസയുമായി. കോഴിക്കോട് 88 രൂപ 60 പൈസ, ഡീസല്‍ 82 രൂപ 97 പൈസയുമാണ് വില. ഈ മാസം അഞ്ചു തവണയാണ് വിലകൂട്ടിയത്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button