KeralaLatest NewsNews

ചടയമംഗലം ജടായുപ്പാറയിലെ വിഗ്രഹ പ്രതിഷ്ഠ കർമ്മങ്ങൾക്ക് തുടക്കമായി

കൊല്ലം : ചടയമംഗലം ജടായുപ്പാറയിലെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് തുടക്കമായി . ഗണപതിഹോമത്തോടെ പ്രതിഷ്ഠാ കർമ്മങ്ങൾ ആരംഭിച്ചുവെന്ന് മിസോറാം മുൻ ഗവർണറും , മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു . ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചു. തന്ത്രിമുഖ്യൻ ചെറിയനാട് കക്കാട് എഴുന്തോലിൽ മഠം സതീശൻ ഭട്ടതിരിയാണ് ഭദ്രദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കമിട്ടത്. തുടർന്ന് ഗുരുപൂജ , ഗണപതിപൂജ , അനുജ്ഞാ പൂജ തുടങ്ങിയവ നടന്നു.

Read Also : “വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇടത്-വലത് മുന്നണികള്‍ മത തീവ്രവാദികളെ പിന്തുണയ്ക്കുന്നു ” : കെ സുരേന്ദ്രൻ

https://www.facebook.com/kummanam.rajasekharan/posts/3524426877667074?__cft__[0]=AZUMvklegPV19PZuGsreposbqAe1EDCoWZ8cC3vn0G4O0cZdkiJ3FqVCZI8jUATvuaLaLpbM2wHPC4RMc4QiHnnQedsO2Mr6NI9k-KuvCdfMahZGKS6v5wJl8_R6xyv31zL037cxa_bMgOap2DSmXmzw&__tn__=%2CO%2CP-R

പ്രതിഷ്ഠക്ക് മുന്നോടിയായി ശ്രീരാമന്റെ പഞ്ചലോഹ വിഗ്രഹവും , ഹനുമാൻ , സീതാദേവി , ജടായു , ലക്ഷ്മണൻ , ഗണപതി , സൂര്യദേവൻ , ദക്ഷിണാമൂർത്തി , സ്വാമി സത്യാനന്ദ സരസ്വതി ,,നീലകണ്‌ഠ ഗുരുപാദർ തുടങ്ങി ഉപദേവതാ വിഗ്രഹങ്ങളും ക്ഷേത്രത്തിൽ എത്തി. കുംഭകോണം സ്ഥപതി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ താഴികക്കുടം സ്ഥാപിച്ചു. താഴികക്കുടത്തിന്റെ അടിത്തട്ടിൽ ഞവര നിറയ്ക്കൽ ചടങ്ങിൽ ഭക്ത ജനങ്ങളും ട്രസ്റ്റ് ഭാരവാഹികളും പങ്കെടുത്തു. തുടർന്ന് ആചാര്യ വരണം , പ്രാസാദ ശുദ്ധി , അസ്ത്രകലശ പൂജ , രാക്ഷോഘ്ന ഹോമം , വാസ്തുഹോമം , വാസ്തുകലശപൂജ , മുളയിടൽ തുടങ്ങിയ ചടങ്ങുകളും നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button