KeralaLatest NewsNews

ഞാന്‍ ബിജെപിക്കാരനല്ലേ എന്ന ആശയക്കുഴപ്പം പലര്‍ക്കും ഉണ്ട് ; ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി

അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും മേജര്‍ രവി പറഞ്ഞു

കൊച്ചി : യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രധാനമായും ചെയ്യേണ്ടത് രണ്ട് കാര്യങ്ങളെന്ന് സംവിധായകന്‍ മേജര്‍ രവി. ശബരിമല സമരത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ എഴുതിത്തള്ളണം, പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കണം എന്നിവയാണ് ആദ്യം ചെയ്യേണ്ടത്. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തു കൊണ്ട് സംസാരിയ്ക്കുകയായിരുന്നു മേജര്‍ രവി.

ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. അതുകൊണ്ട് ക്രിസ്ത്യാനിയോടോ, മുസ്ലീമിനോടോ അവരുടെ വിശ്വാസങ്ങളെ ഹനിക്കുന്ന രീതിയില്‍ പെരുമാറില്ല. പ്രളയ കാലത്ത് മുസ്ലീം പള്ളിയില്‍ വച്ചാണ് എനിക്ക് അശരണരെ സഹായിക്കാന്‍ കഴിഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും മേജര്‍ രവി പറഞ്ഞു.

” തൃപ്പൂണിത്തുറ എന്റെ മണ്ഡലമാണ്. ഞാനിവിടെ ഇരിക്കുമ്പോള്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. ഞാന്‍ ബിജെപിക്കാരനല്ലേ?, ആര്‍എസ്എസുകാരനല്ലേ എന്നൊക്കെ. എനിക്ക് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. ഇന്ത്യയെന്നതാണ് എന്റെ മനസ്”- മേജര്‍ രവി പറഞ്ഞു

രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കണ്ടപ്പോള്‍ ഞാനറിയാതെ കരഞ്ഞു പോയി. കൃഷ്ണാ ഗുരുവായൂരപ്പാ ഇത് ചെയ്തവരെ പിടിക്കാനുള്ള ദൗത്യം തനിക്ക് കിട്ടണമെന്നതായിരുന്നു പ്രാര്‍ഥന. ഇതിന് അവസരം ലഭിക്കുകയും പ്രതികളെ കൈയോടെ പിടിക്കാന്‍ കഴിയുകയും ചെയ്തു. ഇതിന് കഴിഞ്ഞത് ഭഗവാന്‍ കൃഷ്ണന്റെ സഹായത്തോടെയാണെന്നും മേജര്‍ രവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button