KeralaLatest NewsNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയെ കുടുക്കിയത് പൊലീസിൻ്റെ ‘ചിരി’

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശിയായ ആദംകുട്ടിയാണ് പൊലീസ് പിടിയിലായത്. ഏഴ് വർഷം മുൻപാണ് കേസിനസ്പദമായ സംഭവം നടന്നത്. 13 വയസുകാരിയായ പെൺകുട്ടിയെ അയൽവാസിയായ ഇയാൾ 7 വർഷം മുൻപാണ് പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പൊലീസിൻ്റെ ‘ചിരി’ പദ്ധതിയിലൂടെ പെൺകുട്ടി വെളിപ്പെടുത്തൽ നടത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Also Read:രാവിലെ വെറുംവയറ്റില്‍ കറിവേപ്പില, ഗുണം ഇതാണ്

2013 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പോലീസിന്റെ ‘ചിരി’ കോൾ സെന്ററിലേക്ക് വന്ന ഫോൺ കോൾ വഴിയാണ് വിവരം പുറത്തായത്. വിവാഹം നിശ്ചയിച്ചതോടെ മാനസിക സംഘർഷത്തിലായ പെൺകുട്ടി ‘ചിരി’യിലേക്ക് വിളിക്കുകയായിരുന്നു. കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി.

7 വർഷം മുൻപ് തനിക്കെതിരെ നടന്ന ലൈംഗികാതിക്രമം പെൺകുട്ടി വെളിപ്പെടുത്തിയതോടെയാണ് ആദംകുട്ടിക്ക് പൂട്ട് വീണത്. പ്രതി കുറ്റസമ്മതം നടത്തിയതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button