KeralaLatest NewsNews

‘ആരെയും മാ‌റ്റിനിര്‍ത്തില്ല’; പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് സിപിഐ

മാണി സി കാപ്പന്‍ വിഷയത്തില്‍ എന്‍സിപി ഇടത്‌മുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളായി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മത്സരത്തിലെ ജയസാദ്ധ്യത ആപേക്ഷികമാണെന്നും അത്തരം കാര്യങ്ങള്‍ സ്ഥാനാര്‍‌ത്ഥി നിര്‍ണയ തീരുമാനത്തിന് ബാധകമല്ലെന്നും കാനം വ്യക്തമാക്കി. മത്സരിക്കുന്നവരില്‍ സംഘടനാ ചുമതലയുള‌ളവര്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം. ഇടത് മുന്നണിയില്‍ പുതിയ കക്ഷികള്‍ വന്നതിനാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്ര സീ‌റ്റുകള്‍ ഇത്തവണ ലഭിക്കാനിടയില്ലെന്നും പരമാവധി വിട്ടുവീഴ്‌ച ചെയ്യാനും സംസ്ഥാന കൗണ്‍സിലില്‍ തീരുമാനമായതായി കാനം അറിയിച്ചു. മാണി സി കാപ്പന്‍ വിഷയത്തില്‍ എന്‍സിപി ഇടത്‌മുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Read Also: ‘ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും ഒരു മുസ്‌ലിം പ്രധാനമന്ത്രി ഉണ്ടാകില്ല’: ഗുലാം നബി ആസാദ്

എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐയില്‍ മത്സരിച്ച്‌ വിജയിച്ച 17 ല്‍ ആറുപേര്‍ മൂന്ന് തവണ മത്സരിച്ചവരാണ്. ഇതില്‍ മൂന്നുപേര്‍ മന്ത്രിമാരാണ്. വി.എസ് സുനില്‍കുമാര്‍(തൃശൂര്‍), പി.തിലോത്തമന്‍ (ചേര്‍ത്തല), കെ.രാജു(പത്തനാപുരം) എന്നിവരാണത്. നിലവിലെ തീരുമാനപ്രകാരം മന്ത്രി ഇ.ചന്ദ്രശേഖരന് മാത്രമേ മത്സരിക്കാനാകൂ. കാഞ്ഞങ്ങാട് നിന്നും അദ്ദേഹം ജനവിധി തേടും. എംഎല്‍എമാരില്‍ മുല്ലക്കര രത്നാകരന്‍(ചടയമംഗലം), സി.ദിവാകരന്‍(നെടുമങ്ങാട്), ഇ.എസ് ബിജിമോള്‍( പീരുമേട്) എന്നിവര്‍ക്കും ഇത്തവണ മത്സരിക്കാനാകില്ല. എംഎല്‍എമാരില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയത് ഡെപ്യൂട്ടി സ്‌പീക്കര്‍ വി.ശശി(ചിറയിന്‍കീഴ്), ജി.എസ് ജയലാല്‍ (ചാത്തന്നൂര്‍), ഇ.കെ വിജയന്‍(നാദാപുരം) എന്നിവരാണ്. ഇവരില്‍ ആരെയെങ്കിലും മാ‌റ്റി പുതുമുഖങ്ങളെ കൊണ്ടുവരാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button