Latest NewsKeralaNewsIndia

“മാറുന്ന ഇന്ത്യ..മാറുന്ന ഇന്ത്യൻ റെയിൽവേ” ; യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു

വിനയൻ കെ രാമകൃഷ്ണൻ

മാറുന്ന ഇന്ത്യ…
മാറുന്ന ഇന്ത്യൻ റെയിൽവേ..

ഇന്നലെ (11.02.2021 5.40 PM) വൈകീട്ട് ആലുവ റെയിൽവേ സ്റ്റേഷനിൽ 3rd പ്ലാറ്ഫോം ലേക്ക് flyover ലൂടെ കടക്കുമ്പോൾ ആണ് അവിടെ ഉള്ള waste bin ശ്രദ്ധിച്ചത് …അതിന്റെ താഴെ പൊട്ടിയിട്ടൊ മറ്റോ waste എല്ലാം താഴെ വീണു കിടക്കുന്നു…

ചുമ്മാ അതിന്റെ 2 ഫോട്ടോ എടുത്തു ട്വിറ്ററിൽ റെയിൽവേ മന്ത്രി പിയുഷ് ഗോയൽ നേയും ministry of indian Railways ന്റെ ഒഫീഷ്യൽ twitter handle നേയും ടാഗ് ചെയ്തു പോസ്റ്റ് ചെയ്തു..5 മിനിറ്റിനുള്ളിൽ ട്വീറ്റ് നു എന്റെ നമ്പർ ചോദിച്ചു കൊണ്ടു റിപ്ലൈ ലഭിച്ചു…
ഉടനെ തന്നെ DM ലൂടെ നമ്പർ share ചെയ്തു..

15 മിനിട്ടിൽ തിരുവനന്തപുരം public grievance cell ൽ നിന്നു call വന്നു.. അവർ കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചു അറിയുകയും ഉടൻ നടപടി എടുക്കും എന്നുള്ള ഉറപ്പും നൽകി..

അങ്ങനെ ഇന്നലെ കഴിഞ്ഞു ഇന്ന് (12.02.2021) വീണ്ടും അതേ സമയത്തു ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വല്ലാത്ത ഒരു ആകാംഷ ആയിരുന്നു..എന്തായിരിക്കും അവസ്ഥ..അവർ അത് repair ചെയ്തു clean ചെയ്തു കാണുമോ..

ഇപ്പോഴത്തെ അവസ്ഥ രണ്ടാമത്തെ ചിത്രത്തിൽ..
ജനങ്ങൾക്കും രാജ്യത്തിനും ഗുണം ചെയ്യുന്ന ഒരുപാട് സംവിധാനങ്ങൾ ഇന്ന് നിലവിൽ ഉണ്ട്. Make the right use of it…!

ഇതുകൂടാതെ റെയിൽവേ സംബന്ധമായ പരാതികൾ കൊടുക്കാനും പെട്ടന്നു നടപടി ഉണ്ടാവാനും ധ താഴെ ഉള്ള ലിങ്ക് ഉപയോഗിക്കുക…

https://railmadad.indianrailways.gov.in

https://www.facebook.com/vinayank/posts/5322046347820564

shortlink

Related Articles

Post Your Comments

Related Articles


Back to top button