Latest NewsCricketNewsSports

നാല് താരങ്ങളുടെ അഭാവത്തിൽ ​ രണ്ടാം ഘട്ട പോരാട്ടത്തിനൊരുങ്ങി ഇംഗ്ലണ്ട്

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ക​ളി​ച്ച നാ​ല് താ​ര​ങ്ങ​ള്‍ക്ക് ടീം ​വി​ശ്ര​മ​മ​നു​വ​ദി​ച്ചാ​ണ്​ ഇം​ഗ്ല​ണ്ട്​ ടീം ​ര​ണ്ടാം അം​ഗ​ത്തി​ന്​ കളത്തിൽ ഇറങ്ങുന്നത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ മിന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ബൗ​ള​ര്‍മാ​രാ​യ ജെ​യിം​സ് ആ​ന്‍ഡേ​ഴ്‌​സണും ജോ​ഫ്ര ആ​ര്‍ച്ച​റും ഇത്തവണ കളിക്കളത്തിൽ ഉണ്ടാവില്ല. ആ​ന്‍ഡേ​ഴ്‌​സ​ൺന് വി​ശ്ര​മം അനുവദിച്ചു. ജോ​ഫ്ര ആ​ര്‍ച്ച​ര്‍ പ​രി​ക്കു​മൂ​ല​മാ​ണ് പു​റ​ത്താ​യ​ത്. പ​രി​ശീ​ല​ന​ത്തി​നി​ടെ കൈ​യ്ക്കാ​ണ് ആർച്ചറിന് പ​രി​ക്കേ​റ്റ​ത്.

Read Also: ഇന്ത്യ-ഇംഗ്ലണ്ട്​ രണ്ടാം ഘട്ട പോരാട്ടം ഫെബ്രുവരി 13-ന് ആരംഭിക്കും

ഇ​വ​രെ​ക്കൂ​ടാ​തെ ഡോം ​ബെ​സ്, ജോ​സ് ബ​ട്‌​ല​ര്‍ എ​ന്നി​വ​രും ടീ​മി​ല്‍ നി​ന്നും പു​റ​ത്താ​യി. ഇ​വ​ര്‍ക്കു പ​ക​രം മോയിന്‍ അ​ലി, ക്രി​സ് വോ​ക്‌​സ്, സ്​​റ്റു​വ​ര്‍ട്ട് ബ്രോ​ഡ്, ബെ​ന്‍ ഫോ​ക്‌​സ് എ​ന്നി​വ​ര്‍ ടീ​മി​ലി​ടം നേ​ടി. ജോ​ണി ബെ​യ​ര്‍സ്‌​റ്റോ ര​ണ്ടാം ടെ​സ്​​റ്റി​ല്‍ സ്ഥാ​നം നേ​ടു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് പ​ക​രം യു​വ​താ​രം ബെ​ന്‍ ഫോ​ക്‌​സി​നാ​ണ്​ അ​വ​സ​രം ന​ല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button