CricketLatest NewsIndiaNewsSports

യോയോ ടെസ്റ്റ് പാസ്സായി സഞ്ജു; ഇനി വിജയ് ഹസാരെ ട്രോഫിക്കുള്ള തയ്യാറെടുപ്പാണെന്ന് താരം

ബെംഗളൂരു: ബി.സി.സി.ഐയുടെ ഫിറ്റ്നസ് ടെസ്റ്റായ യോയോ ടെസ്റ്റില്‍ മലയാളി താരം സഞ്ജു സാംസണ്‍ വിജയിച്ചു. സഞ്ജു തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. ഇനി വിജയ ഹസാരേ ട്രോഫിക്കുള്ള തയ്യാറെടുപ്പാണെന്നും സഞ്ജു തന്‍റെ കുറിപ്പിലൂടെ വ്യക്തമാക്കി.

Read Also: രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അന്തകനെന്ന് കേന്ദ്ര ധനമന്ത്രി ; അവകാശ ലംഘന നോട്ടീസുമായി കോൺഗ്രസ്

സഞ്ജു ഉൾപ്പെടെയുള്ള ആറ് താരങ്ങള്‍ യോയോ ടെസ്റ്റില്‍ പുതിയതായി ചേര്‍ത്ത 2 കിലോമീറ്റര്‍ ഓട്ടപരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. ഇഷാന്‍ കിഷന്‍, നിതീഷ് റാണ, രാഹുല്‍ തെവാട്ടിയ, സിദ്ധാര്‍ത്ഥ് കൗള്‍, ജയ്ദേവ് ഉനദ്കട്ട് എന്നിവരാണ് ആദ്യ അവസരത്തില്‍ പരാജയപ്പെട്ട മറ്റു താരങ്ങള്‍. എന്നാൽ രണ്ടാമത്തെ അവസരത്തിൽ സഞ്ജു ടെസ്റ്റ് പാസാവുകയായിരുന്നു.

Read Also: ‘പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു’ പണി കിട്ടിയ എസ്‌എഫ്‌ഐ നേതാവ് ഫെയ്സ്ബുക്ക് അക്കൗണ്ടടക്കം ഡിലീറ്റ് ചെയ്തു

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ഫിറ്റ്‌നസ് ടെസ്റ്റ്. ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വൻറ്റി 20 പരമ്പരകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് താരങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button