Latest NewsNewsIndia

രാജ്യത്ത് ബിജെപിക്ക് ഭയം സിപിഎമ്മിനെ മാത്രം : സീതാറാം യെച്ചൂരി

കൊൽക്കത്ത : ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങൾ ജനങ്ങൾക്കിടയിൽ പിന്തുണ നഷ്ടപ്പെടുന്നതിന് തുല്യമാണെന്ന വിമർശനം തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതു പക്ഷം തളരുകയല്ല ഇന്ത്യയിലെ ഭൂരിഭാഗം യുവാക്കളെയും ആകർഷിച്ചു കൊണ്ട് വളരുകയാണെന്ന് ഇന്ത്യാ ടുഡേ കോണ്‍ക്ലേവിൽ യെച്ചൂരി പറഞ്ഞു.

Read Also : ഹാദിയയെ കാണാൻ മാതാപിതാക്കൾ ഡോക്ടർ ഹാദിയ ക്ലിനിക്കിൽ

“ഇടതുപക്ഷ ജനാധിപത്യ മതേതര മുന്നണി അവതരിപ്പിക്കുകയെന്നതാണ് സി‌പി‌ഐ-എമ്മിന് വ്യക്തമായ തന്ത്രം .ഞങ്ങൾ ഇടതുപക്ഷത്തിന്റെ കരുത്ത് കൃഷിയിടങ്ങളിലും വയലുകളിലും ഫാക്ടറികളിലുമാണ്. അതുകൊണ്ടാണ് അവർ ബിജെപി ഞങ്ങളെ ഭയപ്പെടുന്നത്” – യെച്ചൂരി പറഞ്ഞു. ഇത്തവണ നടക്കുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ബദൽമുന്നണി കരുത്ത്‌ തെളിയിക്കും . ഇക്കാര്യത്തിൽ സഹകരിക്കാൻ താൽപര്യമുള്ള എല്ലാ കക്ഷികളെയും സ്വാഗതം ചെയ്യുന്നുവെന്നും യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button