Latest NewsNewsLife StyleHome & Garden

വേനൽ ചൂട് അസഹയനീയം, അസുഖങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്തൊക്കെ?

കേരളത്തില്‍ കഠിനമായ ചൂടാണ് പകൽ സമയത്ത്. വേനൽ വന്നതോടെ വേനൽക്കാല രോഗങ്ങളും മത്സരിക്കുകയാണ്. ഉഷ്ണത്തോടൊപ്പം ഒരുപാട് വായുജന്യ, ജലജന്യ രോഗങ്ങളുമായാണ് വേനല്‍ക്കാലത്തിന്റെ വരവ്. വേനലില്‍ അമിത വിയര്‍പ്പു മൂലം ശരീരത്തിലെ ജലം നഷ്ടപ്പെടുകയും ഇതുവഴി നിരവധി അസുഖങ്ങൾ നമ്മുടെ ശരീരത്തെ കീഴ്പ്പെടുത്തുകയും ചെയ്യും.

ചിക്കന്‍പോക്‌സ്, അഞ്ചാം പനി, വയറുകടി, കോളറ, ശ്വാസകോശ രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്കം എന്നിവയാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന വേനല്‍ക്കാല രോഗങ്ങള്‍.

Also Read:സജി നായരും ശാലു മേനോനും ഡിവോഴ്സിനൊരുങ്ങുന്നു? വേർപിരിയലിനെ കുറിച്ച് സജി നായർ വെളിപ്പെടുത്തുന്നു

ടൈഫോയ്ഡ്, അതിസാരം, മഞ്ഞപ്പിത്തം, ഉദരരോഗങ്ങള്‍ എന്നിവ പിടിപെടാന്‍ ഈ കാലാവസ്ഥയില്‍ സാധ്യതയുണ്ട്. മലമ്പനി, ഡെങ്കിപ്പനി എന്നിവയ്ക്കെതിരെയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കൊതുകുകളെ നശിപ്പിക്കാന്‍ ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഇവയുടെ ലക്ഷണങ്ങളും ഇവ വരാതിരിക്കാനുള്ള മുന്‍കരുതലും എന്തൊക്കെയാണെന്ന് നോക്കാം.

വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. പാകം ചെയ്ത ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കുക. ചൂടുകാലത്ത് പച്ചയ്ക്ക് കക്കിരി കഴിക്കുന്നത് വളരെ നല്ലതാണ്. കക്കിരിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ തോത് നിയന്ത്രിക്കും. ചൂടുകാലത്ത് ശരീരത്തില്‍ നിന്നും കൂടുതലായി ജലം നഷ്ടപ്പെടും. കക്കിരി കഴിക്കുന്നതിലൂടെ വേണ്ടത്ര ജലാംശം ശരീരത്തില്‍ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button