Latest NewsKeralaNews

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെയും ജനങ്ങളെയും വിഡ്ഡികളാക്കുന്നു , വിമര്‍ശിച്ച് കെ.സി.വേണുഗോപാല്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെയും ജനങ്ങളെയും വിഡ്ഡികളാക്കുന്നു
, പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കെ.സി.വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു . അതിന് കുടപിടിച്ച് സംസ്ഥാന സര്‍ക്കാരും കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണ് വേണുഗോപാല്‍ കുറ്റപ്പെടുത്തി. കേരളത്തിലേക്ക് വലിയ പദ്ധതി കൊണ്ടുവരുന്നു എന്ന വിധത്തില്‍ സംസ്ഥാനത്തെ തെറ്റിദ്ധരിപ്പിച്ചാണ് പ്രൊപെലെന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുപ്പിച്ചത്.

Read Also : അമ്മയുടെ നിരന്തരം ഫോണ്‍ വിളി രക്ഷിച്ചത് മകന്റെ ജീവന്‍ മാത്രമല്ല ആ 25 പേരുടെ ജീവനുകളും

ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ ഏറ്റവും വലുതുമായ പദ്ധതി 132 ഏക്കറില്‍ കേരളം ആഹ്ലാദിക്കേണ്ടതാണ്. രാജ്യാന്തര നിലവാരമുള്ള റിഫൈനറിയെന്ന മേന്മയ്ക്കൊപ്പം ബിഎസ് 6 നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ഐആര്‍ഇപിയുടെ തുടര്‍ച്ചയായി സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലക്സിന്റെ പ്രധാന നേട്ടം. അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് ഇന്ധനമാകുമ്പോള്‍ ഉപോല്‍പന്നമായി അഞ്ച് ലക്ഷം പ്രൊപ്പിലീന്‍ ലഭിക്കും.

ഇതുപയോഗിച്ച് അക്രിലിക് ആസിഡ്, അക്രിലേറ്റ്സ്, ഓക്സോ ആല്‍ക്കഹോള്‍സ്, പോളിയോള്‍സ് തുടങ്ങിയവ ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യവും പെട്രോകോമിക്കല്‍ കോംപ്ലക്സിനുണ്ടായിരുന്നു. പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ 5500 കോടി രൂപയും മുതല്‍ മുടക്കും മൊത്ത നിക്ഷേപം 16,800 കോടിയുമാണ്. എന്നാല്‍ പദ്ധതി രണ്ടുമാസത്തിനുള്ളില്‍ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. അതിനാല്‍ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടനാണ് ഉദ്ഘാടനവും മോദിയുടെ പ്രഖ്യാപനങ്ങളുമെന്നും കോസി വേണുഗോപാലിന്റെ പ്രസ്താവനയില്‍ പറുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button