Latest NewsIndiaNews

അമ്മയുടെ നിരന്തരം ഫോണ്‍ വിളി രക്ഷിച്ചത് മകന്റെ ജീവന്‍ മാത്രമല്ല ആ 25 പേരുടെ ജീവനുകളും

 

ഉത്തരാഖണ്ഡ് : അമ്മയുടെ നിരന്തരം ഫോണ്‍ വിളി രക്ഷിച്ചത് മകന്റെ ജീവന്‍ മാത്രമല്ല ആ 25 പേരുടെ ജീവനുകളും. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തിലാണ് ഈ അമ്മ രക്ഷകയായത്. ദുരന്തം നേരിട്ടുകണ്ട മംഗശ്രീ ദേവി ആധിയോടെ മകനെ ഫോണില്‍ വിളിച്ച്, നിര്‍മാണം നടക്കുന്ന അണക്കെട്ട് പ്രദേശത്തുനിന്നു മാറാന്‍ പറഞ്ഞതാണ് കുറെപ്പേര്‍ക്കു ജീവിതത്തിലേക്കുള്ള തിരിച്ചുവരവായത്.

Read Also : കോണ്‍വെന്റിന് സമീപത്തെ പാറമടയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി , സംഭവത്തില്‍ ദുരൂഹത

തപോവാനിലെ എന്‍ടിപിസി ജലവൈദ്യുത പദ്ധതിയില്‍ ഹെവി മോട്ടര്‍ വെഹിക്കിള്‍ ഡ്രൈവറാണ് 27കാരനായ വിപുല്‍ കൈരേനി. ഇരട്ടിക്കൂലി ലഭിക്കുന്നതിനാലാണ് ഞായറാഴ്ച ജോലിക്കു പോയത്. എന്നാല്‍ അമ്മയുടെ നിരന്തരമായ ഫോണ്‍ വിളികള്‍ കൈരേനിയുടെ ജോലി തടസ്സപ്പെടുത്തി. എന്നാല്‍ സ്ഥലത്തുനിന്ന് മാറണമെന്നു പറയാനായിരുന്നു അമ്മ വിളിച്ചുകൊണ്ടിരുന്നത്.

‘ഞങ്ങളുടെ ഗ്രാമം ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. മിന്നല്‍പ്രളയമുണ്ടായി വെള്ളപ്പൊക്കമുണ്ടായ സമയത്ത് അമ്മ പുറത്തു ജോലി ചെയ്യുകയായിരുന്നു. ധൗളിഗംഗ നദി കുത്തിയൊലിച്ചു ഞങ്ങളുടെ പണിസ്ഥലത്തേക്കു വരുന്നതു കണ്ടാണ് അമ്മ ഫോണ്‍ വിളിച്ചത്. പര്‍വതം പൊട്ടിത്തെറിക്കുമെന്നു വിശ്വസിക്കാത്തതിനാല്‍ ആദ്യം വിളികള്‍ ഗൗരവമായി എടുത്തില്ല, കളിയാക്കുകയും ചെയ്തു. പക്ഷേ അമ്മ വിളിച്ചുകൊണ്ടിരുന്നു. ആ മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെങ്കില്‍ ഞാനും രണ്ടു ഡസനോളം സഹപ്രവര്‍ത്തകരും പ്രളയത്തില്‍ മരിക്കുമായിരുന്നു” വിപുല്‍ പറയുന്നു.

തകര്‍ന്നുകിടന്ന ഒരു ഗോവണിയില്‍ കൈരേനിയും സഹപ്രവര്‍ത്തകരും അഭയം തേടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button