Latest NewsNewsIndia

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവ് അർപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാർക്ക് ആദരവ് അർപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. രാജ്യത്തിനായുള്ള അവരുടെ സേവനവും ത്യാഗവും ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

 

രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് രണ്ട് വർഷം തികയുകയാണ്. 2019, ഫെബ്രുവരി 14 നാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. 2547 സിആർപിഎഫ് ജവാന്മാരടങ്ങുന്ന സംഘം 78 വാഹനവ്യൂഹങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുമ്പോൾ ദേശീയപാതയിൽ അവന്തിപ്പോറയ്ക്ക് സമീപമായിരുന്നു ആക്രമണം. ആക്രമണത്തിൽ 76 ബറ്റാലിയനിലെ 40 സിആർപിഎഫ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്.

എന്നാൽ ഇതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. ജെയ്‌ഷെ മുഹമ്മദിന്റെ നിരവധി ക്യാമ്പുകളാണ് ഇന്ത്യ ആക്രമണത്തിൽ തകർത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button