Latest NewsKeralaNews

കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം : ബി ഗോപാലകൃഷ്ണന്‍

ബിജെപി വളര്‍ന്ന് ഭരണപക്ഷത്തേക്ക് വരണമെങ്കില്‍ രണ്ടാം സ്ഥാനക്കാരന്‍ ഇല്ലാതാവണം

തൃശ്ശൂര്‍ : കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബി ഗോപാലകൃഷ്ണന്‍. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാനാകില്ല. ശബരിമലയടക്കമുള്ള വിഷയങ്ങളില്‍ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും ബി ഗോപാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

” ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് ബിജെപിയാണ്. കേരള രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിയാവുന്ന ബിജെപിയെ ജയിപ്പിയ്ക്കാന്‍ കഴിയാവുന്ന ഒരു സംഭവമായിരുന്നു അത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ പിണറായി വിജയന്‍ തോല്‍ക്കണം എന്നുള്ളത് മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ രാഷ്ട്രീയ അന്തരീക്ഷം. ബിജെപിയെ ജയിപ്പിയ്ക്കുക എന്നുള്ളതായിരുന്നില്ല. പിണറായി വിജയന്‍ തോല്‍ക്കണമെങ്കില്‍ ആരാ ദ ബെസ്റ്റ്, അത് കോണ്‍ഗ്രസാണ്. കേരളത്തിലെ ബിജെപി അണികളില്‍ ബഹുഭൂരിപക്ഷത്തിനും അനുഭാവമുള്ളവര്‍ക്കും ഒരു സിപിഎം വിരുദ്ധ വികാരമാണ് മനസിലുള്ളത്.

വാസ്തവത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതിന്റെ അടിസ്ഥാനത്തില്‍ അതിന്റെ ഭാഗമായി തന്നെ ഒരു കോണ്‍ഗ്രസ് മുക്ത കേരളവും ഉണ്ടാവേണ്ടതാണ്. ഈ മനോഭാവം പല ഘട്ടത്തിലും പ്രതികൂലമാകാറുണ്ട് എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. സിപിഎമ്മിന് അത് ദോഷമാണ്, പക്ഷേ കോണ്‍ഗ്രസിന് ഗുണമാകുന്നു. ബിജെപി വളര്‍ന്ന് ഭരണപക്ഷത്തേക്ക് വരണമെങ്കില്‍ രണ്ടാം സ്ഥാനക്കാരന്‍ ഇല്ലാതാവണം. എങ്കില്‍ മാത്രമേ ഒന്നാം സ്ഥാനക്കാരന്റെയടുത്ത് യുദ്ധം ചെയ്യാനാകൂ.” – ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button