Latest NewsNewsIndia

പെട്രോൾ വില നൂറ് കടന്നു ; പമ്പുകളിൽ മൂന്നക്കം കാണിക്കാന്‍ ശേഷിയുള്ള ഡിസ്‌പ്ളേകളില്ലെന്ന് പരാതി

ഭോപ്പാല്‍ : രാജ്യത്ത് ആദ്യമായി പെട്രോള്‍ വില 100 കടന്നു. പ്രീമിയം പെട്രോളിന്റെ വിലയാണ് നൂറ് കടന്നത്. നിലവില്‍ ഭോപ്പാലിലെ പെട്രോള്‍ വില 100.04 രൂപയാണ്. ഇതുകാരണം മൂന്നക്കം കാണിക്കാന്‍ കഴിയാത്ത ഡിസ്‌പ്ളേകളുമായി ബുദ്ധിമുട്ടുകയാണ് മദ്ധ്യപ്രദേശിലെ ഭോപ്പാലിലുള്ള പമ്പുകൾ.

Read Also : അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി’കെ ഫോണ്‍’ ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും 

എന്നാല്‍ മൂന്ന് മുതല്‍ നാല് ശതമാനം ഇന്ധന സ്റ്റേഷനുകളില്‍ മാത്രമാണ് പഴയ പമ്പുകൾ ഉള്ളതെന്നും ഡിസ്‌പ്ളേ പ്രശ്നം പരിഹരിക്കാന്‍ ഇതരമാര്‍ഗങ്ങളുണ്ടെന്നും അതിനാല്‍ ഇത് ഇന്ധന വില്‍പ്പനയെ ബാധിച്ചിട്ടില്ലെന്നും പെട്രോൾ പമ്പ് ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു. മാത്രമല്ല, സംസ്ഥാനത്ത് ആകമാനം വില്‍ക്കുന്ന പെട്രോളിന്റെ 0.5 ശതമാനം മാത്രമാണ് അവിടെ വില്‍ക്കപ്പെടുന്ന പ്രീമിയം പെട്രോളെന്നും അസോസിയേഷന്‍ പ്രസിഡന്റായ അജയ് സിംഗ് പറഞ്ഞു.

മദ്ധ്യപ്രദേശില്‍ സാധാരണ പെട്രോളിന് ലിറ്റര്‍ കണക്കില്‍ 96.37 രൂപയ്ക്കും ഡീസലിന് 86.84 രൂപയുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഈ വര്‍ഷം ആരംഭിച്ച ശേഷം ഇത് പതിനേഴാം തവണയാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button