Latest NewsNewsIndia

ഗ്രേറ്റയുടെ ടൂൾക്കിറ്റ് കേസ്; ദിഷ രവിയെ പിന്തുണച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ന്യൂഡൽഹി : ഗ്രേറ്റ തുൻബെർഗിന്റെ ഇന്ത്യാ വിരുദ്ധ ടൂള്‍ക്കിറ്റ്‌ പ്രചരിപ്പിച്ചതിന് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട ദിഷ രവിയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും.

ദിഷയെ വിട്ടയക്കണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. ആയുധം കൈയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുന്നുവെന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. ഇവർക്ക് പിന്നാലെ  ദിഷയെ പിന്തുണച്ച്  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്തെത്തി.

ഇന്ത്യക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്ത് വിദേശ പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗ് തയ്യാറാക്കിയ ട്വിറ്റർ ടൂള്‍ക്കിറ്റ്‌ പ്രചരിപ്പിച്ചതിനാണ് കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് 21കാരിയായ ദിഷയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ദിഷയെ കഴിഞ്ഞ ദിവസം ഡൽഹി പട്യാല ഹൗസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

അതേസമയം ടൂള്‍ക്കിറ്റ്‌ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മലയാളി അഭിഭാഷകയായ നികിത ജേക്കബിനെതിരെയും ഡൽഹി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. നികിതയാണ് ടൂള്‍ക്കിറ്റ്‌ നിര്‍മ്മിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button