Latest NewsNewsIndia

പ്രധാനമന്ത്രിയുടെ ചിത്രവും ഭഗവദ്ഗീതയുടെ പകര്‍പ്പു വഹിച്ചുകൊണ്ടുളള കൃത്രിമോപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവദ്ഗീതയും വഹിച്ചുകൊണ്ടുളള സ്വകാര്യ കൃത്രിമോപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെയായിരിക്കും വിക്ഷേപണം. പ്രധാനമന്ത്രിയുടെ ചിത്രത്തിനും ഭഗവദ്ഗീതയുടെ പകര്‍പ്പിനും പുറമെ 25,000 ഇന്ത്യന്‍ പൗരന്മാരുടെ പേരുകളും ഇതിൽ ഉൾപ്പെടുന്നു.

‘ദ സതീഷ് ധവാന്‍ സാറ്റലൈറ്റ്’എന്നറിയപ്പെടുന്ന ഉപഗ്രഹം പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ബഹിരാകാശശാസ്ത്രത്തോടുളള താല്പര്യം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്‌പേസ്‌കിഡ്‌സ് ഇന്ത്യ എന്ന സംഘടനയാണ് നാനോസാറ്റ്‌ലൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. ബഹിരാകാശത്തെ കുറിച്ചുളള പഠനങ്ങള്‍ക്കായുളള മൂന്ന് പേലോഡുകളും ഉപഗ്രഹത്തിൽ ഉണ്ടായിരിക്കും.

ആത്മനിര്‍ഭര്‍ ഭാരത് എന്ന വാക്കുകള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പേരും ടോപ് പാനലില്‍ പതിച്ചിട്ടുണ്ട്. ഈ ഉപഗ്രഹം പൂര്‍ണമായും വികസിപ്പിച്ചെടുത്തതും നിര്‍മിച്ചതും ഇന്ത്യയിലാണ്. തങ്ങള്‍ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് ഇതെന്നും സ്‌പേസ്‌കിഡ്‌സ് ഇന്ത്യ സ്ഥാപകയും സിഇഒയുമായ ഡോ.ശ്രീമതി കേശന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button