KeralaLatest NewsNews

സർക്കാരിന് തിരിച്ചടി; കേരള ബാങ്കിലെ കരാർ ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിന് സ്റ്റേ

പി എസ് സി ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥിയുടെ ഹർജിയിലാണ് നടപടി.

കേരള ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരുടെ തീരുമാനത്തിന് തിരിച്ചടി. ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിന് സ്റ്റേ പുറപ്പെടുവിച്ച് ഹൈക്കോടതി. 1850 പേരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കത്തിനാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പി എസ് സി ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥിയുടെ ഹർജിയിലാണ് നടപടി.

പിൻവാതിൽ നിയമനത്തിനെതിരെ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർണായക തീരുമാനമെന്നതും ശ്രദ്ധേയം. കേരളാ ബാങ്കിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള സർക്കാർ തീരുമാനത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണിത്.

Also Read:കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ആയിരക്കണക്കിന് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കേരള ബാങ്കിൻ്റെ തീരുമാനം. പാർട് ടൈം സ്വീപ്പർ മുതൽ ഉയര്‍ന്ന മാനേജ്മെന്റ് പോസ്റ്റില്‍ ഉള്ളവർ വരെ ഈ പട്ടികയിലുണ്ട്. 10 വർഷം താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്ത 852 പേരാണ് പട്ടികയിലുള്ളത് . ബാക്കിയുള്ള 1004 ൽ പലരും അഞ്ച് വർഷത്തിൽ താഴെ സര്‍വീസുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button