KeralaLatest NewsNews

ശ്രീലങ്ക ഇനി ബിജെപിക്കോ?

ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി ശ്രീലങ്കയില്‍ യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊളംബോ: ശ്രീലങ്കയില്‍ ഭരണം പിടിക്കാനൊരുങ്ങി ബിജെപി. എന്നാൽ ശ്രീലങ്കയില്‍ ബിജെപിക്ക് രാഷ്ട്രീയ പ്രവേശനം സാധ്യമാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമം അത്തരമൊരു ക്രമീകരണം അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ നിമല്‍ പുഞ്ചിഹേവ പറഞ്ഞു. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി ശ്രീലങ്കയില്‍ യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also: വേളി ടൈറ്റാനിയം ഫാക്ടറിയിൽ പൈപ്പ് പൊട്ടി; എണ്ണച്ചോർച്ച കടലിലേക്ക്, മീനുകൾ ചത്തുപൊങ്ങി

‘ശ്രീലങ്കയിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും വിദേശത്തുള്ള പാര്‍ട്ടികളുമായോ ഗ്രൂപ്പുകളുമായോ ബന്ധം പുലര്‍ത്തുന്നതിന് അനുമതിയുണ്ട്. എന്നാല്‍ നമ്മുടെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ വിദേശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല’ പുഞ്ചിഹേവ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. ശ്രീലങ്കയിലും നേപ്പാളിലും ബിജെപിയെ ഭരണത്തിലെത്തിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പദ്ധതിയിടുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് സൂചിപ്പിച്ചിരുന്നു. അഗര്‍ത്തലയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അതിര്‍ത്തികടന്നുള്ള പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍ 2018-ലെ തിരഞ്ഞെടുപ്പുകാലത്താണ് അമിത്ഷാ തന്നോട് വെളിപ്പെടുത്തിയതെന്നും ബിപ്ലബ് അറിയിച്ചു.

shortlink

Post Your Comments


Back to top button