Latest NewsNewsIndiaInternational

കാനഡയിൽ നിന്നും വിളി വന്നു, സൂം മീറ്റിനൊടുവിൽ ടൂൾക്കിറ്റ് ഉണ്ടാക്കി നൽകി; ഗ്രേറ്റയ്ക്ക് അയച്ച് കൊടുത്തത് ടെലഗ്രാം വഴി

ടൂൾക്കിറ്റ് ഉണ്ടാക്കിയത് ദിഷയും നികിതയും

കേന്ദ്രത്തിനെതിരെ കർഷകർ നടത്തിവരുന്ന സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾക്കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ഇതുവരെ മൂന്ന് പേർക്കെതിരെ കേസെടുത്തു. ദിഷ രവി, നികിത ജേക്കബ്, ശാന്തനു എന്നിവർക്കെതിരെയാണ് കേസ്. ഗ്രേറ്റയ്ക്ക് ടൂൾകിറ്റ് ഉണ്ടാക്കി നൽകിയത് ദിഷയും ശാന്തനുവും നികിതയുമാണെന്ന് ഡൽഹി പൊലീസ്.

Also Read:ടൂള്‍ കിറ്റ് കേസ്: ‘മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന സിനിമാക്കാരിക്കും ബന്ധം’: സന്ദീപ് വാര്യര്‍

ദിഷയും ശാന്തനുവും നികിതയും ചേർന്നാണ് ടൂൾകിറ്റ് ഉണ്ടാക്കിയതെന്നും അത് ടെലഗ്രാം ആപ്പ് വഴി ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നുവെന്നും ഡൽഹി പൊലീസ് പറയുന്നു. കർഷക സമരത്തെ സഹായിക്കാനും സ്വാധീനിക്കാനും ഉതകുന്നതായിരുന്നു ടൂൾക്കിറ്റ്. ‘‘പോയിറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയ്ക്ക് വേണ്ടി പുനീത് എന്ന സ്ത്രീ കാനഡയിൽ നിന്ന് നികിതയെ ബന്ധപ്പെട്ടതാണ് എല്ലാത്തിൻ്റേയും തുടക്കം. സംഘടനയുടെ സ്ഥാപകൻ മോ ദാലിവാളുമായി സൂം മീറ്റിംഗ് സംഘടിപ്പിച്ചു. നികിതയും ദിഷയും അടക്കം 60 പേർ സൂം യോഗത്തിൽ പങ്കെടുത്തു. ആ യോഗത്തിൽ ടൂൾക്കിറ്റ് സംബന്ധിച്ച ചർച്ച നടന്നു.” ഒരു മുതിർന്ന സൈബർസെൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Also Read:ദിഷയ്ക്ക് ഫെഡ്രിക്കുമായുള്ള ബന്ധമെന്ത്; കശ്‌മീർ ഖാലിസ്ഥാൻ വിഭാഗത്തിൻറെ മുഖമായ ഇക്ബാലിന് പങ്ക്?- കേസ് കുരുക്കിലേക്ക്

ദേശദ്രോഹം, ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ ദിഷയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കർഷക നിയമങ്ങളുടെ പ്രതിഷേധത്തിൻറെ മറവിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നതായാണ് ദിഷാ രവിയെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് വ്യക്തമായത്. ഇന്ത്യൻ ഭരണകൂടത്തിനെതിരെ അസംതൃപ്തി പ്രചരിപ്പിക്കാൻ ഖാലിസ്താൻ അനുകൂല സംഘടനകളുമായി ഇവർ പദ്ധതികൾ ആസൂത്രണം ചെയ്തതായും പോലീസ് വ്യക്തമാക്കുന്നു. മുംബൈ ഹൈക്കോടതി അഭിഭാഷക നിഖിത ജേക്കബ്, ശാന്ത്നു എന്നിവർക്കെതിരെയും സമാനകേസിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button