Latest NewsNewsIndia

ദിഷയ്ക്ക് ഫെഡ്രിക്കുമായുള്ള ബന്ധമെന്ത്; കശ്‌മീർ ഖാലിസ്ഥാൻ വിഭാഗത്തിൻറെ മുഖമായ ഇക്ബാലിന് പങ്ക്?- കേസ് കുരുക്കിലേക്ക്

ഖാലിസ്ഥാൻ തീവ്രവാദിയായ ഭജൻ സിംഗ് ഭീന്ദർ എന്ന ഇക്ബാൽ ചൗധരിയുമായി ഫെഡ്രിക്കിന് വളരെ അധികം അടുപ്പമുണ്ട്

ന്യൂഡൽഹി :ടൂൾക്കിറ്റ് കേസിൽ അറസ്റ്റിലായ കാലാവസ്ഥാ പ്രവർത്തകയായ ദിഷ രവി കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നു. ഐ‌എസ്‌ഐയുടെ ട്വിറ്റർ കൈകാര്യം ചെയ്യുന്ന ഹാൻ്റലർ പീറ്റർ ഫെഡ്രിക്കിന് ദിഷാ രവിയുമായുള്ള ബന്ധമാണ് അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുന്നത്.

ഖാലിസ്ഥാൻ തീവ്രവാദിയായ ഭജൻ സിംഗ് ഭീന്ദർ എന്ന ഇക്ബാൽ ചൗധരിയുമായി ഫെഡ്രിക്കിന് വളരെ അധികം അടുപ്പമുണ്ട്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് കശ്മീർ ഖാലിസ്ഥാൻ വിഭാഗത്തിൻറെ മുഖമാണ് ഇക്ബാൽ.

കാർഷിക നിയമങ്ങളുടെ മറവിൽ നടന്ന രാജ്യവിരുദ്ധ ഗൂഢോലോചനയുടെ അന്വേഷണത്തിന്റെ വ്യാപ്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. വിദേശികളും സ്വദേശികളുമായ ആയിരത്തിലധികം ആളുകൾ ഡൽഹി പോലീസിന്റെ റഡാറിലുണ്ട്. കേസിൽ ദിഷ രവി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. മുംബൈ ഹൈക്കോടതി അഭിഭാഷക നികിത ജേക്കബ്, പൂനെ സ്വദേശി എഞ്ചിനീയർ ശാന്തനു എന്നിവർക്കെതിരെ ഡൽഹി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button