KeralaLatest NewsNews

ഹൈക്കോടതി ജഡ്ജിക്ക് നേരെ കരിഓയിൽ പ്രയോഗം നടത്തിയ കേസ്; പ്രതിക്ക് ജാമ്യം

അഡ്വക്കേറ്റ് ആളൂരാണ് പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്

ഹൈക്കോടതി ജഡ്ജിക്ക് നേരെ കരിഓയിൽ പ്രയോഗം നടത്തിയ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.

കോട്ടയം സ്വദേശി രഘുനാഥൻ നായരാണ് പ്രതി. അഡ്വക്കേറ്റ് ആളൂരാണ് പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ജെസ്‌ന തിരോധാന കേസിൽ അന്വേഷണം ഇഴയുന്നുവെന്നാരോപിച്ച് ഹൈക്കോടതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് രഘുനാഥൻ നായർ ജസ്റ്റിസ് ഷിർസിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ചത്.

Related Articles

Post Your Comments


Back to top button