Latest NewsNewsIndia

മധ്യപ്രദേശ് ബസ് അപകടം : മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഭോപ്പാൽ : മധ്യപ്രദേശിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും നൽകും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. സിദ്ധി ജില്ലയിലാണ് സംഭവം. 60 ഓളം യാത്രക്കാരുമായി പോകുന്ന പ്രൈവെറ്റ് ബസ് രാംപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ശാർദ കനാലിലേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ 39 ഓളം പേരാണ് മരിച്ചത്. ഏഴ് പേരെ രക്ഷപ്പെടുത്തി.

ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് പാലത്തിൽ നിന്നും കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പെട്ടവരിൽ നാല് വയസുള്ള കുട്ടിയുമുണ്ടെന്ന് സീധി കലക്ടർ രവീന്ദ്ര കുമാർ ചൗധരി പറഞ്ഞു. അതേസമയം സംസ്ഥാന ദുരന്ത നിവാരണ സംഘത്തിന്റെ രക്ഷാപ്രവർത്തനം ഇവിടെ പുരോഗമിക്കുകയാണ്. ക്രെയിനുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അപകടത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുശോചനം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button