Latest NewsNewsInternational

ബോംബുണ്ടാക്കാൻ പഠിപ്പിക്കുന്നതിനിടെ സ്​ഫോടനം; 30 തീവ്രവാദികൾ കൊല്ലപ്പെട്ടു

കാബൂള്‍: ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്​ഫോടനത്തില്‍ 30 ഭീകരർ കൊല്ലപ്പെട്ടു. അഫ്​ഗാനിസ്ഥാനിലെ ബാല്‍ക്​ പ്രവിശ്യയിലെ പള്ളിയിലാണ്​ സ്​ഫോടനമുണ്ടായത്​. ആറ്​ വിദേശികളുള്‍പ്പടെ 30 പേര്‍ കൊല്ലപ്പെട്ടുവെന്ന്​ അഫ്​ഗാന്‍ നാഷണല്‍ ആര്‍മി അറിയിച്ചു.

ദൗലത്താബാദ്​ ജില്ലയിലെ ക്വിറ്റലാക്​ ഗ്രാമത്തിലാണ്​ സംഭവമുണ്ടായത്​. സ്​ഫോടനത്തില്‍ കൊല്ലപ്പെട്ട വിദേശികളെ തിരിച്ചറിയാന്‍ സാധിച്ചി​ട്ടില്ലെന്ന്​ അഫ്​ഗാന്‍ സൈന്യം അറിയിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ചിതറിപോയെന്ന്​ സൈന്യം വ്യക്​തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button