KeralaLatest NewsNews

ചങ്ങരംകുളം കൊലപാതകം; രണ്ട് പേർകൂടി പിടിയിൽ

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി

ചങ്ങരംകുളം കോലിക്കരയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ. ഒന്നാം പ്രതി ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരെയാണ് പൊലീസ് പിടികൂടി കൂടിയത്. ഹക്കീമിനെ പെരുമ്പിലാവിലെ ബന്ധുവീട്ടിൽ നിന്നും ഷെഫീക്കിനെ പാലക്കാട് ജോലി സ്ഥലത്തു നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.

ഫെബ്രുവരി 9 ന് വൈകിട്ട് 6 മണിയോടെയാണ് കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വച്ച് പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കൽ മൊയ്തുണ്ണിയുടെ മകൻ മുനീബ് (25)ന് കുത്തേറ്റത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ സുഹൃത്തുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒരാളെ കൂടി പിടി കൂടാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button