KeralaLatest NewsNewsEducationCrime

മന്ത്രി ജലീൽ വീണ്ടും കുരുക്കിൽ : ഇക്കുറി പരാതി അധ്യാപക നിയമനത്തിലുള്ള ഇടപെടലിൽ

തിരുവനന്തപുരം തുമ്പ സെന്റ് സെവ്യേഴ്സ് കോളേജിലെ നിയമനത്തെക്കുറിച്ചാണ് ആക്ഷേപമുയർന്നത്

തിരുവനന്തപുരം : കോളേജ് അധ്യാപകനിയമനത്തിൽ ഇടപെട്ടുവെന്ന വിവാദക്കുരുക്കിലേക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും പരാതി. തിരുവനന്തപുരം തുമ്പ സെന്റ് സെവ്യേഴ്‌സ് കോളേജിലെ നിയമനത്തെക്കുറിച്ചാണ് ആക്ഷേപമുയർന്നത്.

സേവ് യൂണിവേഴ്‌സിറ്റി സമിതിയെന്ന പേരിലാണ് മന്ത്രിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ചട്ടവിരുദ്ധമായി ഒരു വകുപ്പിലെ അധ്യാപകനെ മറ്റൊരുവകുപ്പിലേക്ക് മാറ്റാൻ നിർദ്ദേശം നല്കിയെന്ന് ഗവർണർ ആരീഫ് മുഹമ്മദ്ഖാന് നല്കിയ പരാതിയിലുണ്ട്.
ഇത് മുന്നാമത്തെ തവണയാണ് ഉന്നതവിദ്യാഭ്യാസമന്ത്രി വിവാദ ഇടപെടലുമായി രംഗത്ത് വരുന്നത്.

നേരത്തെ കാലിക്കറ്റ് സർവ്വകലാശാലയിലേയും കേരളസർവ്വകലാശാലയിലേയും മന്ത്രിയുടെ വിവാദ ഇടപെടലുകൾക്കെതിരെ ഗവർണർക്ക് പരാതി നല്കിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ ഇടപെട്ടതിനെതിരെ മന്ത്രി കസ്റ്റംസിന്റേയും ഇ.ഡി.യുടേയും ചോദ്യം ചെയ്യലിന് വിധേയമായത് വൻ രാഷ്ട്രീയവിമർശനത്തിന് വിധേയമാവുകയും അന്വേഷണം തുടരുകയും ചെയ്യുന്നതിനിടയിലാണ് പുതിയ വിവാദം.

സി.പി.എം സ്വതന്ത്ര അംഗമെന്ന നിലയിൽ മന്ത്രി കെ.ടി ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങൾ സി.പി.എമ്മിനെ പലപ്പോഴും വൻ പ്രതിരോധത്തിനാണ് ഇടയാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button