KeralaLatest NewsElection NewsNews

വടകരയിൽ ‘കേരളത്തിന്റെ വിധവ’യെ ഒതുക്കാൻ കോൺഗ്രസിലെ ഒരുവിഭാഗം

സി.പി.എമ്മിന്റെ ആശയപ്രചാരകരായവർക്കെതിരെ കരുതിയിരിക്കാൻ ആർ.എം.പി നീക്കം

വടകര : കേരളത്തിന് മറക്കാവാനാത്ത രാഷ്ട്രീയ പൈശാചികതയുടെ ബലിയാടുമാത്രമല്ല മലയാളിക്ക് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ. കെ. രമ. സി.പിഎം ആരോപണങ്ങളുടെ ശരശയ്യയിലായ 51 വെട്ടിന്റെ വേദന മലയാളിയുടെ ഹൃദയത്തിൽ നിന്നും മാറാത്ത കാലത്തോളം വടകരയിലെ പ്രധാനമുഖം കെ.കെ. രമയുടേതു തന്നെയാണ്. എതിരാളികൾ സഭ്യതയുടെ സീമ ലംഘിച്ച് സൈബർ ആക്രമണം നടത്തുന്നതിന്റെ പ്രധാനകാരണം രമയുടെ ജനപിന്തുണ തന്നെയാണ്. ഇത് ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം തുടരുക തന്നെയാണിപ്പോഴും.

വടകരയിൽ ഇത്തവണ രമ യു.ഡി.എഫ് സ്ഥാനാർഥിയാവുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞതവണ ആർ.എം.പി സ്ഥാനാർഥിയായി മത്സരിച്ച രമ 20,504 വോട്ട് നേടി. എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ. നാണു വിജയിച്ചത് 9511വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അതിനാൽ, ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയായി രമ മത്സരിച്ചാൽ വിജയസാധ്യത ഏറെയാണ്. എന്നാൽ കെ.പി.സി.സി. ഭാരവാഹിക്കുവേണ്ടി കോൺഗ്രസിലെ ഉന്നതൻ രംഗത്തുവന്നത് രമയെ പിന്തുണക്കുന്നവർ നിരാശയോടെയാണ് കാണുന്നത്.

Read Also : മീ ടു ആരോപണം; മുൻ കേന്ദ്ര മന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ട കേസ് കോടതി റദ്ദാക്കി

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്ന വടകരയിൽ ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിനുശേഷം സി.പി.എം, അകപ്പെട്ട പടുകുഴിയിൽ നിന്നും കരകയറാൻ പെടാപാടുപെടുകയാണ്. ചന്ദ്രശേഖരന്റെ ചോരയും രമയുടെ കണ്ണീരും ആഴത്തിൽ താഴ്ത്തിയ പരാജയത്തിന് ശേഷം രമയെ ഒറ്റപ്പെടുത്താനുള്ള നീക്കം തകൃതിയായി നടക്കുകയാണ് വടകരയിൽ. യു.ഡി.എഫുമായി മുമ്പ് സഹകരിക്കാൻ ആർ.എം.പി മടി കാണിച്ചതോടെയാണ് രമ മത്സരരംഗത്ത് സക്രിയമാകാതിരുന്നത്.

ഇത്തവണ തദ്ദേശഭരണതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനോടൊപ്പം ചേർന്ന് ജനകീയ മുന്നണിയുണ്ടാക്കി മത്സരിച്ചപ്പോൾ ഇരുവർക്കും വലിയ നേട്ടമാണുണ്ടായത്. അതിന്റെ തുടർച്ചയായാണ് വടകരയിൽ രമ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള കോൺഗ്രസ് നേതാക്കൾ പരസ്യമായി പറഞ്ഞത്. ഇതിനിടെയാണ് രമയുടെ മത്സരസാധ്യത അട്ടിമറിക്കാനുള്ള നീക്കവുമായി ചില കോൺഗ്രസുകാർ രംഗത്തെത്തിയിരിക്കുന്നത്. സി.പി.എമ്മിന്റെ ആശിർവാദത്തോടെയാണ് ഈ നീക്കമെന്നും ഇതിനെ കരുതിയിരിക്കണമെന്നുമാണ് ആർ.എം.പിയോടടുത്ത വൃത്തങ്ങൾ രമക്ക് നല്കിയ ഉപദേശം.

Read Also : പിറന്നാളാഘോഷം പൊടി പൊടിച്ച് മുഖ്യമന്ത്രി , ഇഷ്ടദേവതയ്ക്ക് സമര്‍പ്പിച്ചത് രണ്ടര കിലോ തൂക്കം വരുന്ന സ്വര്‍ണ സാരി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം അതികായകനായ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെയാണ് ചന്ദ്രശേഖരന്റെ കൊലപാതകമുണ്ടാക്കിയ രാഷ്ട്രീയ ചോരക്കറപാടുകളിൽ നിന്ന് മാറ്റമാഗ്രഹിച്ചുകൊണ്ട് ടി.പി.യുടെ രാഷ്ട്രീയ കൊലപാതകത്തിൽ തന്നെ ആരോപണവിധേയനായ പി.ജയരാജനെ വടകരയിൽ മത്സരിപ്പിച്ചത്. എന്നാൽ, വട്ടിയൂർകാവിലെ എം.എൽ.എ യായിരുന്ന കെ.മുരളീധരൻ മത്സര രംത്തെത്തിയതോടെ പരാജയം സി.പി.എം മണത്തു. കൊലയാളിയായ ജയരാജന്റെ പരാജയമുറപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ആർ.എം.പി നിലപാടെടുത്തതോടെ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് രമ പിൻവലിയുകയായിരുന്നു.

വൻ ഭൂരിപക്ഷത്തിൽ കെ. മുരളീധരൻ ജയിച്ചതോടെ, ഭാവിയിലും യു.ഡി.എഫ് സഹകരണത്തിന് അത് വഴിതെളിയിക്കുകയായിരുന്നു. ശക്തികേന്ദ്രമായ ഒഞ്ചിയത്ത് ഭരണം നിലനിർത്തിയ ആർ.എം.പി, പാർട്ടിയുടെ പിറവിക്ക് വഴിമരുന്നിട്ട ഏറാമല പഞ്ചായത്തിൽ ഭരണം നേടുകയും ചെയ്തു. കൂടാതെ അഴിയൂർ, മാവൂർ പഞ്ചായത്തുകളിലും യു.ഡി.എഫ് – എൽ.ഡി.എഫ് സഖ്യമാണ് ഭരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരുമെന്ന പ്രതീക്ഷ നിലനില്ക്കുമ്പോഴാണ് രമ യു.ഡി.എഫ് ബാനറിൽ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മുന്നോട്ടു വന്നിരിക്കുന്നത്.

Read Also : സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ഇതാദ്യം; വീട്ടുകാരെ വെട്ടിക്കൊന്ന ഷബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു

ജനകീയ മുന്നണിയുടെ സ്ഥാനാർഥിയായി രമ മത്സരിക്കണമെന്നും യു.ഡിഎഫ് പിന്തുണക്കമെന്നുമാണ് ആർ.എം.പി പാർട്ടി ആഗ്രഹിക്കുന്നത്. പരമ്പരാഗത കോൺഗ്രസ് വിരുദ്ധരായ കമ്മ്യൂണിസ്‌ററുകാരെ ജനകീയ മുന്നണിക്കുവേണ്ടി വോട്ടുചെയ്യാൻ പ്രേരിപ്പിക്കണമെന്നാണ് പാർട്ടി ലക്ഷ്യമിടുന്നത്. ആ നിലക്ക് ചിലർ പുലർത്തുന്ന വിരുദ്ധാഭിപ്രായം സി.പി.എം ഊതിവീർപ്പിച്ചതാണെന്നാണ് ആർ.എം.പിയുടെ പക്ഷം. കെ. മുളീധരൻ പ്രചാരണത്തിന് നേതൃത്വം നല്കുകയും രമ മത്സരിക്കുകയും ചെയ്താൽ സി.പിഎം കനത്ത പരാജയം മണക്കുമെന്ന കാര്യമുറപ്പിച്ച സാഹചര്യത്തിലാണ് ആസൂത്രിത നീക്കമുണ്ടായത്.

സോഷ്യലിസ്റ്റ് ശക്തികൾക്ക് പ്രാമുഖ്യമുള്ള വടകരയിൽ ആർ.എം.പിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന് യു.ഡി.എഫിനുമറിയാം. ആ നിലക്ക് വിജയമെന്നതിലപ്പുറം മറ്റൊരു ലക്ഷ്യവുമായി യു.ഡി.എഫ് വരുന്നത് രമയെ സ്ഥാനാർഥിയാക്കികൊണ്ടാവണമെന്ന് മുല്ലപ്പള്ളിയടക്കമുള്ളവർ പറയുമ്പോഴും കോൺഗ്രസിനകത്തെ പുതിയ നീക്കം സഖ്യത്തിന് തലവേദനയായിരിക്കുകയാണ്.

 

 

shortlink

Post Your Comments


Back to top button