Latest NewsNewsIndia

കാറില്‍ നൃത്തം വെച്ച് വിവാഹയാത്ര, അപകടത്തില്‍ വരന്റെ ബന്ധു മരിച്ചു, വധു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യുപി : കാറിന്റെ സണ്‍റൂഫ് തുറന്ന് നൃത്തം വെച്ച് ആഘോഷമായി പോകുന്നതിനിടെ വന്‍ അപകടം. അപകടത്തില്‍ വരന്റെ അടുത്ത ബന്ധുവിന് ദാരുണാന്ത്യം. തലനാരിഴയ്ക്കാണ് വധു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് . അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മുസാഫര്‍നഗറിലെ നയി മണ്ഡിയിലാണ് വിവാഹസംഘത്തിലെ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നടന്നത്. വിവാഹച്ചടങ്ങിന് വധുവായ ഹേമയെ വിവാഹവസ്ത്രവും ആഭരണങ്ങളുമെല്ലാം അണിയിച്ച് കാറില്‍ വരന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.

Read Also : ഉമ്മൻചാണ്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ഡെറാഡൂണ്‍ ദേശീയപാതയിലൂടെ വിവാഹസംഘം സഞ്ചരിക്കുമ്പോള്‍ ഇവര്‍ പെട്ടെന്ന് വരന്‍ അങ്കുറിന്റെ സംഘത്തെ കാണുകയും, ഇതോടെ വധു കാറിന്റെ സണ്‍റൂഫിന് പുറത്തേയ്ക്ക് തലയിട്ട് നൃത്തം ചെയ്യുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവരും കാറില്‍ കയറി നൃത്തംവെച്ചു. ഇങ്ങനെ ആഘോഷമായി പോകുന്നതിനിടെ എതിരേ വന്ന കാര്‍ നിയന്ത്രണം വിട്ട് വിവാഹസംഘത്തിന്റെ കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. വരന്‍ അങ്കുറിന്റെ ബന്ധു പ്രമോദ് സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഒരു ഡസനോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടം വരുത്തിവച്ച കാറിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button