KeralaLatest NewsNews

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകൾക്ക് സ്ഥിര നിയമനം നല്‍കി ഉത്തരവിറങ്ങി

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍, പ്രസ് അഡ്വൈസറായി പ്രഭാവര്‍മ്മ, പ്രസ് സെക്രട്ടറിയായി പി.എം.മനോജ് എന്നിവരെയും പി.എ.ബഷീര്‍-പേഴ്സണല്‍ അസിസ്റ്റന്‍റ്, ഇ.വി.പ്രിയേഷ്-ക്ലാര്‍ക്ക് , അഭിജിത്ത് പി-ഓഫീസ് അസിസ്റ്റന്‍റ്, ഇസ്മയില്‍ പി-ഡ്രൈവര്‍ എന്നിവര്‍ക്കാണ് സ്ഥിരം പേഴ്സണല്‍ സ്റ്റാഫായി നിയമനം നല്‍കിയത്.

Read Also : യൂത്ത് കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു 

ഇതിനായി നേരത്തെ മുപ്പതായിരുന്ന മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ എണ്ണം മുപ്പത്തിയേഴാക്കി ഉയര്‍ത്തിയിരുന്നു. ഇതിനായി ചട്ടം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

Related Articles

Post Your Comments


Back to top button