Latest NewsCarsNewsIndiaInternationalAutomobile

മെയ്ക് ഇൻ ഇന്ത്യ : രാജ്യത്ത് 3,200 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ഹ്യുണ്ടായ്

ന്യൂഡൽഹി : വാഹന നിർമ്മാണ മേഖലയിൽ കോടികൾ നിക്ഷേപിക്കാനൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ്. നാല് വർഷത്തിനുള്ളിൽ 3,200 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനിയുടെ തീരുമാനം.

Read Also : വെള്ളക്കരം വീണ്ടും കൂട്ടി സംസ്ഥാന സർക്കാർ 

വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളാണ് ലോകത്തിന്റെ ഭാവിയെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമ്മാണ മേഖലയിൽ ഹ്യൂണ്ടായ് പ്രത്യേകം ശ്രദ്ധചെലുത്താൻ ഒരുങ്ങുന്നത്. പ്രാദേശികമായി നിർമ്മിച്ചതും, സാധാരണക്കാർക്ക് വാങ്ങാൻ കഴിയുന്നതുമായ വാഹനങ്ങൾക്കായി 1000 കോടിയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് കമ്പനി ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഇതിനായി ദക്ഷിണ കൊറിയയിലെ മറ്റൊരു വാഹന നിർമ്മാതാക്കളമായ കിയയുമായി സഹകരിക്കുമെന്നും സൂചനകളുണ്ട്.

ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകളിൽ വൈദ്യുതിവത്കരണമാണ് ഏറ്റവും മികച്ചതെന്നു വിലയിരുത്തുന്നതായി ഹ്യൂണ്ടായ് മാനേജിംഗ് ഡയറക്ടർ എസ്.എസ് കിം പറഞ്ഞു. വൈദ്യുതി വത്കരണത്തിനായി വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button