CinemaLatest NewsNewsEntertainment

ദദ്ദാണ് ദദ്ദിൻ്റെ ഒരു ദിത്: വെറും ഇടതുപക്ഷമായാൽപ്പോരാ, ചെയർമാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷം ആകണം; സംവിധായകൻ അഭിലാഷ്

ഐ.എഫ്.എഫ്.കെ. ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിംകുമാറിനെ ഒഴിവാക്കിയ
സംഭവം വിവാദമായിരുന്നു. തന്റെ കോണ്ഗ്രസ് രാഷ്ട്രീയമാണ് ഒഴിവാക്കലിന് കാരണം എന്ന് താരം പ്രസ്താവന നടത്തിയിരുന്നു. തുടർന്ന് അക്കാദമിക്കെതിരെയും, സംവിധായകൻ കമലിനെതിരെയും വൻ വിമർശനങ്ങളാണ് ഉയർന്നുവന്നത്. വിഷയത്തിൽ, അക്കാദമി ചെയർമാന്റെ സ്വജന പക്ഷപാതത്തിനെതിരെ സംവിധായകൻ വി.സി അഭിലാഷിന്റെ എഫ്.ബി പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

അക്കാദമിക്ക് രാഷ്ട്രീയ താല്പര്യമുണ്ടെന്ന് പറഞ്ഞാൽ താൻ സമ്മതിക്കില്ലെന്ന് അഭിലാഷ് പറയുന്നു. കടുത്ത ഇടതുപക്ഷമായ തന്റെ സിനിമ അവർ നിഷ്ക്കരുണം തള്ളിയിട്ടുണ്ട്. വെറും ഇടതുപക്ഷമായാൽ പോര, ചെയർമാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷം ആകണമെന്നാണ് അഭിലാഷിന്റെ പരിഹാസം.

അഭിലാഷിന്റെ എഫ്.ബി പോസ്റ്റ്.

സലീമേട്ടനോടാണ്.

ഈ അക്കാദമിയ്ക്ക് രാഷ്ടീയ താൽപര്യമുണ്ട് എന്ന പറഞ്ഞാ ഞാൻ സമ്മതിക്കൂല. ഞാൻ തിരുത്തും. കടുത്ത ഇടതുപക്ഷ വിശ്വാസിയായ എൻ്റെ സിനിമ (ആളൊരുക്കം) അവർ ‘ നിഷ്ക്കരുണം’ തളളിയിട്ടുണ്ട്. അന്ന് എൻ്റെ അന്ത:കരണം എന്നോട് മന്ത്രിച്ചു, ”മോനേ.. നീ വെറും ഇടതുപക്ഷമായാൽപ്പോരാ.. ചെയർമാൻ്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം. ദദ്ദായത് ഒന്നുകിൽ നീ ചെയർമാൻ്റെ ശിഷ്യനാവണം. അല്ലെങ്കിൽ കുറഞ്ഞപക്ഷം ചെയർമാൻ്റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിൻ്റെ ആത്മാവിൻ പുസ്തകത്താളിൽ ഇടം പിടിക്കണം. എന്നിട്ട് നീ സിനിമയുമായി ചെല്ല്. നിൻ്റെ സിനിമ ചെയർമാനും അങ്ങനെ അക്കാദമിയുടെ ഏത് ജ്യൂറിക്കും പ്രിയപ്പെട്ടതാവും.”

ദദ്ദാണ് ദദ്ദിൻ്റെ ഒരു ദിത്.

എന്ന് മറ്റൊരു പാവം നാഷണൽ അവാർഡ് ജേതാവ്- വി.സി.അഭിലാഷ്.

https://m.facebook.com/story.php?story_fbid=10208856266800947&id=1742604027

shortlink

Related Articles

Post Your Comments

Related Articles


Back to top button