Latest NewsNewsIndia

രാജ്യത്തെ പെട്രോൾ വില വർദ്ധനവിന് ഉത്തരവാദി കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : രാജ്യത്ത് നിലവിലുണ്ടാകുന്ന പെട്രോൾ വില വർദ്ധനവിന് കാരണം കോൺഗ്രസിന്റെ ദുർഭരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് തുടർച്ചയായി പെട്രോൾ വില ഉയരുന്നതിനെതിരെ പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഊർജ്ജ ഇറക്കുമതി കുറയ്ക്കാൻ മുൻ കോൺഗ്രസ് സർക്കാർ ശ്രമിച്ചിരുന്നെങ്കിൽ ഇന്ധനവില സാധാരണക്കാരന് ബാധ്യതയാകില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read Also : ഈ ശ്ലോകം ചൊല്ലിയാല്‍ കുടുംബത്തില്‍ സംഭവിക്കുന്നത്‌

രാജ്യത്ത് ആവശ്യമായ എണ്ണയുടെ 85 ശതമാനവും, ഗ്യാസിന്റെ 53 ശതമാനവുമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇറക്കുമതി ചെയ്തത്. ഇറക്കുമതിയെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒരു രാജ്യമാകണോ ഇന്ത്യ? . ആരെയും വിമർശിക്കാനോ കുറ്റപ്പെടുത്താനോ ആഗ്രഹിക്കുന്നില്ല. ഇറക്കുമതി കുറയ്ക്കാൻ മുൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യമുണ്ടാകില്ലായിരുന്നു. ഊർജ്ജ ഇറക്കുമതി കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സാധരണക്കാരുടെ കാര്യത്തിൽ എപ്പോഴും ആശങ്കപ്പെടുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. അതിനാൽ പെട്രോളിൽ എഥനോൾ ചേർക്കുന്നതിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വീണ്ടും ഉപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button