KeralaLatest NewsIndiaNews

ബി.ജെ.പിയുടെ പുതിയമുഖം; സീറ്റുമോഹികൾക്ക് തിരിച്ചടി, പുതുമുഖങ്ങൾക്ക് സുവർണാവസരം- രഹസ്യ സർവേ ഇങ്ങനെ

ബിജെപിയുടെ രഹസ്യ സർവേ ഫലം പുറത്ത്

സാധ്യതാ സ്ഥാനാർഥി പട്ടികയുമായി ബി.ജെ.പിയുടെ രഹസ്യ സർവേ. സീറ്റുമോഹവുമായി കടിച്ചുതൂങ്ങി നിൽക്കുന്ന പലർക്കും തിരിച്ചടി നൽകുന്ന സർവേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഊർജ്ജസ്വലരായ പുതുമുഖങ്ങളിലാണ് ജനങ്ങൾക്ക് പ്രതീക്ഷ. കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം നടന്ന സർവേയിൽ കോളടിച്ചിരിക്കുന്നത് പുതുമുഖങ്ങൾക്കാണ്. യുവാക്കളുടെ പ്രസരിപ്പും പുത്തൻ ഐഡിയകളും ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ. ജനവിധി എന്തോ അതുതന്നെയാകട്ടെ എന്ന തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വം നീങ്ങാനാണ് സാധ്യത.

ചർച്ചകളിലൂടെ പ്രശസ്തരായ സന്ദീപ് വചസ്പതിയെ അമ്പലപ്പുഴയിലും സന്ദീപ് വാര്യരെ പാലക്കാട്ടും പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന സർവേയിൽ പറയുന്നത്. ജാതി-മത വിഭാഗങ്ങൾക്കതീതമായ സ്വീകാര്യത നേടിയ ശ്രീരാജിനെ ആറന്മുളയിൽ നിർത്താനും പദ്ധതികളുണ്ട്. കേരളത്തിൽ മൊത്തം 40 ഓളം സീറ്റുകളിൽ പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപിയെന്നാണ് സൂചന. ഇത് നല്ലൊരു നാളേയ്ക്കായുള്ള ചവിട്ടുപടിയാണെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

Also Read:യുവതിയെ 40കാരൻ കുത്തിക്കൊന്നു

കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു. വർഷങ്ങളായി കണ്ടുപഴകിയ മുഖം തന്നെ എല്ലാത്തിനും ഓടിനടക്കുന്നത് കണ്ടപ്പോഴാണ് ‘പുതിയ മുഖങ്ങൾ ആരുമില്ലേ’ എന്ന് അദ്ദേഹം ചോദിച്ചത്. ചെറുപ്പക്കാരെ വേണ്ട രീതിയിൽ പരിഗണിക്കാത്ത നേതൃത്വത്തിൻ്റെ തീരുമാനത്തെയാണ് അദ്ദേഹം വിമർശിച്ചത്. ജനവികാരത്തിനനുസരിച്ച്, അവർക്ക് ചേർത്തുപിടിക്കാൻ കഴിയുന്ന യുവാക്കളെ വളർത്തിയെടുക്കാൻ കഴിയാത്തത് നേതൃത്വത്തിൻ്റെ പിടിപ്പുകേടാണെന്നാണ് അന്ന് അദ്ദേഹം വിലയിരുത്തിയത്. സംസ്ഥാന നേതൃത്വത്തിൻ്റേത് കഴിവുകേടാണെന്ന് തന്നെയാണ് അദ്ദേഹം അർത്ഥമാക്കിയത്.

സർവേ റിപ്പോർട്ട് പ്രകാരം കേന്ദ്ര നേതൃത്വം മുന്നോട്ടു പോയാൽ ഉറക്കം നഷ്ടപ്പെടുക ചില തലമൂത്ത നേതാക്കൾക്കാകും. സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ വിവധ ചിന്താഗതിക്കാരുടെ പിന്തുണ ആർജിക്കാൻ കഴിഞ്ഞ യുവ ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട സ്ഥാനാർഥി പട്ടിക എന്ന സർവേ നിർദ്ദേശം ബി.ജെ.പിക്ക് നേട്ടമായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button