Latest NewsKeralaCinemaMollywoodNewsEntertainmentKollywood

രാജമാർത്താണ്ഡയായി ചിരഞ്ജീവി സർജ: ട്രെയിലർ പുറത്തുവിട്ട് ജൂനിയർ ചീരു

വിനയൻ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന രാജ്. മേഘ്‌നയുടെ ഭർത്താവും അന്യഭാഷ നടനുമായ ചിരഞ്ജീവി സർജയോടും മലയാളികൾക്ക് ഒരു പ്രത്യേക പരിഗണന ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ നടന്റെ ആകസ്മികമായ മരണം മലയാളികളായ പ്രേക്ഷകരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു.

എന്നാൽ ചിരഞ്ജീവി സർജയുടെയും, മേഘ്‌നയുടെയും മകന്റെ ജനന വാർത്ത ആരാധകരെ സന്തോഷിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 14 പ്രണയദിനത്തിലാണ് ജൂനിയർ ചീരുവിന്റെ ചിത്രം മേഘ്‌ന രാജ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

രാമനാരായണൻ സംവിധാനം ചെയ്ത് ചിരഞ്ജീവി സർജ നായകനായ രാജമാർത്താണ്ഡയുടെ ട്രെയിലർ ജൂനിയർ ചീരു പുറത്തുവിട്ട വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ട്രെയിലർ ഷെയർ ചെയ്‌തിരിക്കുന്നത് മേഘ്‌ന തന്നെയാണ്‌.

സംവിധായകൻ രാമനാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിരഞ്ജീവി സർജയെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന വിധമാണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്. അർജുൻ ജന്യയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button