KeralaLatest NewsNews

പ്രശംസനീയമായ ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും; സംവിധായകന്‍ രഞ്ജിത്ത്

തിരുവനന്തപുരം : കൃത്യമായ ഉള്‍ക്കാഴ്ചയും ദര്‍ശനവുമുളള സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയെന്ന് സംവിധായകന്‍ രഞ്ജിത്ത്.ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. പ്രശംസനീയമായ ഭരണമാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയുമെന്നും രഞ്ജിത്ത് പറഞ്ഞു.

സ്വപ്നങ്ങൾ വിറ്റ് കാശാക്കുന്നവരെയല്ല യാഥാർത്ഥ്യമാക്കാൻ കഴിയുന്നവരെയാണ് നാടിനാവശ്യം. അത് ഈ അഞ്ച് വർഷക്കാലയളവിൽ പിണറായി സർക്കാർ തെളിയിച്ചിട്ടുണ്ട്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചുമാണ് നമ്മൾ ഇപ്പോഴും സംസാരിക്കുന്നത് മനുഷ്യരെക്കുറിച്ചല്ല. മണ്ഡലങ്ങളിൽ സ്വാധീനമുളള സമുദായത്തിൽപെട്ടയാളെ തിരഞ്ഞെടുപ്പിൽ നിർത്തുക എന്നത് പ്രാകൃതമായ രീതിയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാർത്തകൾ നിഷേധിച്ച താരം മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെ ചിന്തിക്കുകയോ ആരെങ്കിലും ഇതിനെപ്പറ്റി തന്നോട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button