COVID 19Latest NewsUAENewsGulf

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3140 പേർക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 1093 ആയി ഉയർന്നു. 3140 പേര്‍ക്കാണ് രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 4349 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,526 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയിരിക്കുന്നത്. ഇതുവരെ 2.89 കോടി പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,65,017 പേര്‍ക്ക് കൊവിഡ് സ്ഥരീകരിച്ചിരുന്നു. ഇവരില്‍ 3,51,715 പേരും രോഗമുക്തരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button