Latest NewsKeralaNews

ബിജെപി പ്രവർത്തിക്കുന്നത് പാർട്ടിയ്ക്ക് വേണ്ടിയല്ല, നാടിനു വേണ്ടി; മെട്രോമാൻ ഇ. ശ്രീധരൻ

മലപ്പുറം : തന്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറ ആർഎസ്എസ് ആണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ ആർഎസ്എസിന്റെ ഭാഗമായിരുന്നു താനെന്നും ഇ. ശ്രീധരൻ പറഞ്ഞു. മറ്റ് പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ബിജെപിയിലേയ്ക്ക് ആകർഷിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്ഥാനമാനങ്ങളെക്കുറിച്ച് ഒന്നും ചർച്ച നടത്തിയിട്ടില്ലെന്നും എല്ലാം ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ബിജെപിയിൽ ചേരാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ല. മറ്റ് പല കക്ഷികളും നാടിന് വേണ്ടിയല്ല പാർട്ടിയ്ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. എന്നാൽ ബിജെപി വ്യത്യസ്തരാണെന്നും അതിനാലാണ് ബിജെപിയിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also : കുറ്റവാളിക്ക് ഒരു പരിരക്ഷയും കിട്ടില്ല : അമിത് ഷാ

കൊച്ചി മെട്രോ, പാലാരിവട്ടം പാലം എന്നീ പദ്ധതികളിലാണ് സർക്കാരുമായി ബന്ധപ്പെട്ടിരുന്നത്. ഇവ രണ്ടും പൂർത്തിയായി കഴിഞ്ഞതിനാൽ ഇനി സംസ്ഥാന സർക്കാരുമായി ഔദ്യോഗിക ബന്ധം തുടരില്ല. വികസനം കൊണ്ടുവരാൻ ബിജെപിയ്ക്ക് കഴിയുമെന്നും ഇനി ബിജെപിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button